വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കിന്റെ ഭീഷണി; പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ലെന്ന് കുടുംബം

VJ Jose,വിജെ ജോസ്, Periyar River Keeper,പെരിയാർ റിവർ കീപ്പർ, Bank Threat,ബാങ്ക് ഭീഷണി, Bank Loan, ie malayalam,

കൊച്ചി: വായ്പ തിരിച്ചടക്കുന്നത് വൈകിയതിന് സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി എലൂരിലാണ് സംഭവം. പരിസ്ഥിതി പ്രവര്‍ത്തകനായ വി.ജെ.ജോസ് ആണ് കുഴഞ്ഞ് വീണ് മരിച്ചത്.

വാഹന വായ്പ തിരിച്ചടവ് വൈകിയതിനെ തുടര്‍ന്നാണ് ബാങ്ക് നിയോഗിച്ച സംഘം ജോസിനെ ഭീഷണിപ്പെടുത്തിയത്. സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസവും ബാങ്കിലെ ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നുവെന്നും മാനസിക സമ്മർദത്തെ തുടര്‍ന്നാണ് ജോസ് മരിച്ചതെന്നും മകന്‍ ജോയല്‍ ആരോപിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ലെന്നും ജോയല്‍ പറഞ്ഞു.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ജോസിയുടെ വീട്ടിലേക്ക് ബാങ്കിന്റെ ആളുകള്‍ എത്തിയത്. മകന്റെ പേരില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. മകനാണ് ഇതിന്റെ സിസി അടച്ചുകൊണ്ടിരുന്നത്. രണ്ടുമാസത്തെ അടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Periyar river keeper vj jose passed away

Next Story
Kerala News June 27 Highlights: ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കുകmonsoon, rain, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com