പെരിയ ഇരട്ടകൊലക്കേസ്: സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ സിബിഐ പരിശോധന

സിപിഎം മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ അടക്കമുള്ളവരുടെ മൊഴിയെടുത്തു

CBI,Kerala Gvt appeal,Periya double murder case,പെരിയ കേസ് സിബിഐക്ക്,സംസ്ഥാന സർക്കാരിന് തിരിച്ചടി;,അപ്പീൽ ഹർജി തള്ളി

കാസർഗോഡ്: പെരിയ ഇരട്ടകൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎമ്മിന്റെ ഉദുമ ഏരിയ കമ്മിറ്റി ഓഫീസിൽ തിരച്ചിൽ നടത്തി. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് സിബിഐ സംഘം ഓഫീസിലെത്തിയത്. സിബിഐ സംഘം  കേസിൽ 14ാം പ്രതികൂടിയായ സിപിഎം മുൻ ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠന്‍റെ മൊഴിയെടുടുത്തു. കൊലപാതകം നടക്കുമ്പോൾ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായിരുന്നു മണികണ്ഠൻ.

സിപിഎം ഉദുമ ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെയും മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളായ കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളിൽനിന്നും സിബിഐ സംഘം മൊഴിയെടുത്തു.

Read More:  ഇടത് സർക്കാരിന്റെ കാലത്തെ ബന്ധു നിയമനം; 17 പേരുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

2019 ഫെബ്രുവരി 17നായിരുന്നു കാസർഗോഡ് കല്യോട്ട് വെച്ച് കൃപേഷും ശരത് ലാലും കൊലപ്പെടുത്തുന്നത്. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ബന്ധുക്കൾ നൽകിയ ഹര്‍ജിയിലാണ് നേരത്തെ കേസ് സിബിഐക്ക് കേരള ഹൈക്കോടതി വിട്ടത്.

പെരിയ ഇരട്ടകൊലക്കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഡിസംബറിൽ തള്ളിയിരുന്നു. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്ന് സർക്കാർ വാദിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.  നേരത്തേ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരുന്നു.

Read More: പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും; സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Periya political murder cbi probe

Next Story
ഇടത് സർക്കാരിന്റെ കാലത്തെ ബന്ധു നിയമനം; 17 പേരുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തലRamesh Chennithala, രമേശ് ചെന്നിത്തല, CPM, സിപിഎം, muslim league,മുസ്ലിം ലീഗ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com