പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം വേണ്ട, ഹെെക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം ഹെെക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടില്ലെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

CBI,Kerala Gvt appeal,Periya double murder case,പെരിയ കേസ് സിബിഐക്ക്,സംസ്ഥാന സർക്കാരിന് തിരിച്ചടി;,അപ്പീൽ ഹർജി തള്ളി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടുള്ള ഹെെക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസുലായ ജി.പ്രകാശാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം ഹെെക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടില്ലെന്ന് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: രാജ്യത്ത് ഒറ്റദിനം ഒരുലക്ഷത്തിനടുത്ത് രോഗികൾ; കേരളത്തിലും സ്ഥിതി ഗുരുതരം

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിടുകയായിരുന്നു. എന്നാല്‍, കേസിലെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് നടപടി ഡിവിഷന്‍ ബഞ്ച് തള്ളി. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഓഗസ്റ്റ് 25 ലെ ഉത്തരവ്.

Read Also: കൂടുതൽ ട്രെയിൻ സർവീസുകൾ ഇന്നുമുതൽ; കേരളത്തിലേക്ക് പ്രത്യേക സർവീസ് ഇല്ല

അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കി പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. കൊല്ലപ്പെട്ട യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടി, സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിനു ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ഉത്തരവിട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Periya political murder case cbi inquiry

Next Story
കോൺഗ്രസ് യോഗത്തിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ കയ്യാങ്കളിA and I groups, എ ഐ ഗ്രൂപ്പുകൾ, Kadungallur, കടുങ്ങല്ലൂർ, Congress, കോൺഗ്രസ്, Congress workers, കോൺഗ്രസ് പ്രവർത്തകർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express