/indian-express-malayalam/media/media_files/uploads/2019/09/periya-murder.jpg)
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിനെതിരായ സർക്കാരിന്റെ അപ്പീൽ ബഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. ഒമ്പത് മാസം കഴിഞ്ഞിട്ടും കേസിൽ വിധി പറഞിട്ടില്ലെന്നും കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റി വീണ്ടും വാദം കേൾക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്ന് കണ്ടെത്തിയ സിങ്കിൾ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായെങ്കിലും ഇതുവരെ കോടതി വിധി പറഞ്ഞിട്ടില്ല. ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് സി.ടി രവികുമാറും അടങ്ങുന്ന ബഞ്ചാണ് കേസിൽ വാദം കേട്ടത്.
Also Read: സർക്കാരിനെതിരെ നടക്കുന്നത് വിഷം പുരട്ടിയ പ്രചരണം; 'തീവെട്ടിക്കൊള്ള' ചേരുന്നത് യുഡിഎഫിനെന്നും സ്വരാജ്
അന്വേഷണം ഏറ്റെടുത്തെന്നും കേസ് വിധി പറയാത്തതു മുലം അന്വേഷണം വഴിമുട്ടിയിരിക്കുകയാണന്നും സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയാണ് സിങ്കിൾ ബഞ്ച് കേസ് സിബിഐക്ക് വിട്ടത്.
Also Read: ഉത്ര വധം: സൂരജിന്റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും
കേസ് സിബിഐയ്ക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും അതിനാലാണ് കേസില്‍ സര്‍ക്കാര്‍ രണ്ടാമത് അപ്പീല്‍ പോയതെന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞത്. രണ്ടാമത് അപ്പീല്‍ പോകണമെങ്കില്‍ അതിന് വക്കീലിനെ കൊണ്ടുവരുന്നതെല്ലാം സാധാരണയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us