പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ വീടിന്റെ പാലുകാച്ചല്‍ ഇന്ന്

ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട 30-ാമത്തെ വീടാണിത്

Kripesh, Hibi Eden

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടിന്റെ പാലുകാച്ചല്‍ ഇന്ന്. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ നടപ്പിലാക്കുന്ന തണല്‍ പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു വീട് നിര്‍മ്മാണം. ഇന്ന് രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹക്കിം കുന്നില്‍ എന്നിവര്‍ പങ്കെടുക്കും.

പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മിച്ചിട്ടുണ്ട്. വീട്ടിലേക്കുള്ള റോഡ് പണിതു നല്‍കിയത് നാട്ടുകാരാണ്.

Read: പെരിയ ഇരട്ടക്കൊലപാതകം; സിപിഎമ്മിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട 30-ാമത്തെ വീടാണിത്. കൃപേഷ് കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ കല്യോട്ടെത്തിയ ഹൈബി ഈഡന്‍ എംഎല്‍എ കൃപേഷിന്റെ കുടുംബത്തിന് വീട് പണിത് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് മൂന്നിനായിരുന്നു വീടിന് കുറ്റിയടിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Periya murder kripesh house warming today

Next Story
കേരളം ഭരിക്കുന്നത് ഹിരണ്യ കശുപു: ടി.പി.സെന്‍കുമാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com