കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. രാഷ്ടീയ കൊലപാതകം പിന്നീട് എങ്ങനെയാണ് വ്യക്തി വൈരാഗ്യമായി മാറിയതെന്ന് കോടതി ആരാഞ്ഞു. വാദത്തിനിടെ പ്രോസിക്യൂഷനോടായിരുന്നു കോടതിയുടെ ചോദ്യം. കേസിലെ മുന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റീസ് ബി സുധീന്ദ്ര കുമാറാണ് കേസ് പരിഗണിച്ചത്.
Also Read: പെരിയ ഇരട്ടക്കൊലപാതകം; സിപിഎം നേതാവ് ഒന്നാം പ്രതി
എഫ്ഐആറിൽ രാഷ്ട്രീയ കൊലപാതകമെന്നത് അന്തിമ റിപ്പോർട്ട് വന്നപ്പോൾ വ്യക്തി വൈരാഗ്യമായി മാറിയത് ഏത് സാഹചര്യത്തിൽ ആണന്ന് കോടതി ചോദിച്ചു. ഒരാളോട് മാത്രമാണ് ശത്രുത
ഉണ്ടായിരുന്നതെങ്കിൽ രണ്ടു പേരെ എന്തിനാണ് കൊലപ്പെടുത്തിനാണെന്നും കോടതി ആരാഞ്ഞു.
കേസിൽ വ്യക്തി വൈരാഗ്യം മാത്രമാണ് കൊലപാത കാരണമെന്ന് പ്രതിഭാഗവും പ്രോസിക്യൂഷനും ഒരേ നിലപാട് എടുത്തതയോടെയാണ് കോടതിയുടെ കുടുതൽ നിരീക്ഷണം. കൊലപാതകത്തിന് സാക്ഷികൾ ഇല്ലന്നും തങ്ങൾക്കെതിരെ തെളിവില്ലന്നും പ്രതിഭാഗം ചുണ്ടിക്കാട്ടിയപ്പോൾ വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്നും വിരലടയാളം എന്തുകൊണ്ട് എടുത്തില്ല എന്ന് കോടതി ചോദിച്ചു . സാക്ഷികൾ ഇല്ലങ്കിൽ വിരലടയാളം അന്വേഷണത്തെ സഹായിക്കുമായിരുന്നല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി .
കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളെ കേസിൽ കക്ഷി ചേർക്കേണ്ടതുണ്ടോ എന്ന കോടതിയുടെ ചോദ്യത്തെ പ്രോസിക്യുഷൻ എതിർത്തു. മാതാപിതാക്കൾ ദൃക്സാക്ഷികൾ അല്ലന്നും ചിലർ അറിയിച്ചാണ് അവർ സംഭവം അറിഞതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി കോടതി നിർദേശ പ്രകാരം പത്തോളം വാല്യങ്ങളുള്ള കേസ് ഡയറി പൊലീസ് ഹാജരാക്കി .കേസ് കോടതി കുടുതൽ വാദത്തിനായി 28 ലേക്ക് മാറ്റി.
Also Read: കസ്റ്റഡിയിലുള്ളയാള്‍ തൂങ്ങിമരിച്ച നിലയില്‍; കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെന്ന് ഡിജിപി
കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും നടുറോഡില്‍ വച്ച് വെട്ടിക്കൊന്നത്. സംഭവത്തില്‍ സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ള സംഘത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 17 ന് രാത്രിയാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് ലാൽ (23) എന്നിവർ കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കൃപേഷിന്റെ തലയിൽ 13 സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റിരുന്നു. ശരത് ലാലിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 20 വെട്ടേറ്റിരുന്നു.
Also Read: പെരിയ ഇരട്ടക്കൊലപാതകം; വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടി
മുന്നാട് പീപ്പിൾസ് കോളജിലെ വിദ്യാർഥിയും കല്യോട് സ്വദേശിയുമായ കെഎസ്‌യു പ്രവർത്തകനെ കോളജ് ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതോടെയാണു പെരിയയിൽ സംഘർഷം തുടങ്ങിയത്. സംഭവം ചോദ്യം ചെയ്ത് കല്യോട്ടെ കോൺഗ്രസുകാർ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ചു. ഈ കേസിൽ പ്രതിയായിരുന്നു ശരത് ലാൽ. കേസിൽ ജാമ്യത്തിലിറങ്ങിയ ദിവസമാണു ശരത് ലാൽ കൊല്ലപ്പെട്ടത്.
കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. മേയ് 25 നാണ് ഹർജി പരിഗണിക്കുക.