scorecardresearch

പെരിയ ഇരട്ട കൊലപാതകം: രാഷ്ട്രീയം നോക്കാതെ അന്വേഷണം നടത്തുമെന്ന് ലോക്നാഥ് ബെഹ്റ

ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് പൊലീസ് നടത്തുകയെന്നും ബെഹ്റ

ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് പൊലീസ് നടത്തുകയെന്നും ബെഹ്റ

author-image
WebDesk
New Update
loknath behera, ie malayalam

ലോക്നാഥ് ബെഹ്‍റ

തിരുവനന്തപുരം: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസ് ആന്വേഷണത്തിലെ ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല, ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് പൊലീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടുപേരുടെയും കുടുംബവും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് പാര്‍ട്ടിയും നിയമനടപടിക്കൊരുങ്ങുന്നത്. സിപിഎം അയച്ച ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് കുടുംബം വാദമുയര്‍ത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്പി മുഹമ്മദ് റഫീഖും ഡിവൈഎസ്പി പ്രദീപും അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

Murder Case Politics Loknath Behra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: