കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്

ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി

Chief Minister, Kripesh, Sharath Lal

തിരുവനന്തപുരം: കാസർഗോഡ് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കുമാണ് കുടുംബം പരാതി നൽകിയത്. കൊല്ലപ്പെട്ട കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കുടുംബങ്ങളാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, കേസിൽ പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകൾ കൂടി കണ്ടെത്തി. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തായി ഒളിപ്പിച്ച നിലയിൽ വാഹനങ്ങൾ കണ്ടെത്തിയത്. പെരിയ ഏച്ചിലടുക്കത്തെ ക്വാറി ഉടമ ശാസ്താ ഗംഗാധരന്റെ വീടിനു സമീപമാണ് സ്വിഫ്റ്റ് ഡിസയർ കാറും ഇന്നോവ കാറും കണ്ടെത്തിയത്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്‌ധർ വാഹനങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആറു വാഹനങ്ങൾ നേരത്തെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. വിവരമറിഞ്ഞ് ക്രൈംബ്രാഞ്ച് എസ്‌പി മുഹമ്മദ് റഫീഖ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സ്വിഫ്റ്റ് ഡിസയർ, കേസിൽ നേരത്തേ അറസ്റ്റിലായ ശാസ്താ ഗംഗാധരന്റെ മകൻ ഗിജിന്റേതും ഇന്നോവ, ഗംഗാധരന്റെ സഹോദരിയുടെ മകൻ അരുൺകുമാറിന്റേതും ആണെന്ന് കണ്ടെത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Periya murder case family of murdered demands cbi probe

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express