കൊച്ചി: പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം സംബന്ധിച്ച് സിബിഐയും സര്‍ക്കാരും തമ്മില്‍ ഹൈക്കോടതിയില്‍ തര്‍ക്കം. കേസ് അന്വേഷിക്കാന്‍ ഡിവിഷന്‍ ബഞ്ച് അനുവദിച്ചിട്ടും കേസ് ഡയറി ക്രൈംബ്രാഞ്ച് ഇനിയും കൈമാറിയിട്ടില്ലന്ന് സിബിഐ കോടതിയെ അറിയിച്ചു.

പലതവണ നോട്ടീസ് നല്‍കിയിട്ടും കേസ് ഡയറി കൈമാറുന്നില്ലന്നും ഇതുമൂലം അന്വേഷണം നടത്താനാവാത്ത സാഹചര്യമാണന്നും സിബിഐ ചൂണ്ടിക്കാട്ടി. ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും കേസ് ഡയറി കൈമാറാതിരിക്കാന്‍ കാരണമിതാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

Read Also: പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണത്തിനു സ്റ്റേ ഇല്ല, സർക്കാരിനു തിരിച്ചടി

കോടതി പറഞ്ഞാല്‍ കേസ് ഡയറി ഹാജരാക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് ഡയറി വിളിച്ചുവരുത്തി കോടതി സൂക്ഷിക്കണമെന്ന് സിബിഐയും ആവശ്യപ്പെട്ടു. എന്നാല്‍ തര്‍ക്കത്തില്‍ കോടതി ഇടപെട്ടില്ല.

കേസിലെ എട്ടാം പ്രതി സുബീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു
സര്‍ക്കാറും സിബിഐയും തമ്മിലുള്ള പോര്. സുബീഷിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.