Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

പെരിയ ഇരട്ടക്കൊല കേസ്: രേഖകൾ സിബിഐക്ക് കെെമാറുന്നില്ലെന്ന ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി

കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന സിവിഷൻ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് തൽക്കാലം ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്

CBI,Kerala Gvt appeal,Periya double murder case,പെരിയ കേസ് സിബിഐക്ക്,സംസ്ഥാന സർക്കാരിന് തിരിച്ചടി;,അപ്പീൽ ഹർജി തള്ളി

കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസിൽ കേസ് രേഖകൾ സിബിഐക്ക് കൈമാറുന്നില്ലെന്ന ഹർജിയിൽ തൽക്കാലം ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.

കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന സിവിഷൻ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് തൽക്കാലം ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.

കേസ് അന്വേഷണം സിംഗിൾ ബഞ്ച് സിബിഐക്ക് വിട്ടതിനു പിന്നാലെ രേഖകൾ കൈമാറുന്നില്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

Read Also: പെരിയ ഇരട്ടക്കൊല: കേസ് ഡയറിയെച്ചൊല്ലി സിബിഐയും സര്‍ക്കാരും തമ്മില്‍ തര്‍ക്കം

കേസ് ഡയറിയും അനുബന്ധ രേഖകളും സിബിഐക്ക് ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്നും രേഖകൾ കൈമാറാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

പല തവണ നോട്ടീസ് നൽകിയിട്ടും കേസ് രേഖകൾ ലഭിക്കുന്നില്ലെന്ന് സിബിഐയും കോടതിയെ അറിയിച്ചു. കേസിൽ സിബിഐ തുടരട്ടെയെന്ന് ഉത്തരവിട്ട ഡിവിഷൻ ബഞ്ച് സിംഗിൾ ബഞ്ച് റദ്ദാക്കിയ കുറ്റപത്രം പുനസ്ഥാപിച്ചിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പിഴവില്ലെന്ന് കണ്ടാണ് കോടതി കുറ്റപത്രം പുനഃസ്ഥാപിച്ചതെന്നും ഈ സാഹചര്യത്തിൽ എന്തിനാണ് സിബിഐ അന്വേഷണമെന്നു വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീലുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Periya murder case cbi inquiry high court

Next Story
ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് സിബിഐക്ക് മുന്നിൽ ഹാജരായിLife mission project, ലൈഫ് മിഷൻ, UAE Consulate, യുഎഇ കോൺസുലേറ്റ്, Read Crescent, റെഡ്ക്രസന്റ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com