കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസില്‍ ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ മൊഴിയെടുത്തു. ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്റേയും, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്തഫയുടേയും മൊഴി എടുത്തു. ഇരട്ടക്കൊലപാതകം നടന്ന പെരിയയിൽ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ കൊലവിളി പ്രസംഗം നടത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛനാണ് ഈ ആരോപണം ഉന്നയിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസിനു നേരെ ആക്രമണം നടത്തിയപ്പോഴാണ് പകരം വീട്ടുമെന്ന് കുഞ്ഞിരാമൻ പരസ്യമായി പ്രസംഗിച്ചത്.

കേസന്വേഷണത്തിൽ കുഞ്ഞിരാമൻ ഇടപെടുന്നതായി നേരത്തെ ആരോപണമുണ്ട്. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നത് കുഞ്ഞിരാമൻ തടഞ്ഞിരുന്നു. കൊലയാളികൾ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ സജി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കുഞ്ഞിരാമനും കൂട്ടരും തടഞ്ഞിരുന്നു.

Read Also: പെരിയ ഇരട്ടക്കൊലപാതകം; സിപിഎമ്മിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

എംഎൽഎയുടെ അറിവില്ലാതെ കൊല നടക്കില്ലെന്നാണ് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞത്. എംഎല്‍എ കെ.കുഞ്ഞിരാമന്‍ പല തവണ വധ ഭീഷണി മുഴക്കിയിരുന്നുവെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.