കാസർകോട്: പെരിയയിലെ രണ്ട് യൂത്ത് കോൺഗ്രസുകാരുടെ കൊലപാതക കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്‌ണൻ, മാതാവ് ബാലാമണി, ശരത് ലാലിന്റെ പിതാവ് സത്യ നാരായണൻ, മാതാവ് ലളിത എന്നിവരാണ് നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും നടുറോഡില്‍ വച്ച് വെട്ടിക്കൊന്നത്. സംഭവത്തില്‍ സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ള സംഘത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Read: പെരിയ ഇരട്ട കൊലപാതകം: സിപിഎം നേതാവ് പീതാംബരൻ കസ്റ്റഡിയില്‍

അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. അതിനാൽ, കേസ് സിബിഐക്ക് വിട്ട് കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.