കൊച്ചി: പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പെട്ടി കാണാതായ സംഭവം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്നു ഹൈക്കോടതി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി ഉത്തരവിട്ടു.
ബാലറ്റ് പെട്ടികള്‍ പരിശോധിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്. ബാലറ്റ് പെട്ടിക ൾ തുറന്ന കോടതിയില്‍ അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടിനു പരിശോധിക്കും.
ബാലറ്റ് പെട്ടികള്‍ ജ്യുഡീഷ്യല്‍ രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ ഇന്നലെ പരിശോധിച്ചിരുന്നു. എന്നാല്‍, രണ്ടു ബാലറ്റ്‌പെട്ടികള്‍ സീല്‍ ചെയ്ത നിലയിലായിരുന്നു. ഇവ തുറക്കുന്നതിനു കോടതി നിര്‍ദേശം വേണമെന്നു രജിസ്ട്രാര്‍ നിലപാടെടുത്തിരുന്നു.
ബാലറ്റ് പെട്ടി കാണാതായതും പോസ്റ്റല്‍ ബാലറ്റ് നഷ്ടമായതും ഉള്‍പ്പെടെ നാലു വിഷയങ്ങളാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കേണ്ടത്.ബാലറ്റ് പെട്ടി കാണാതായതില്‍ ദുരൂഹതയുണ്ടെന്നാണു ഹര്‍ജിക്കാരുടെ ആരോപണം.
തര്‍ക്കവിഷയമായ 348 സ്‌പെഷല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇതു മലപ്പുറത്തേക്കു കൊണ്ടുവന്നതില്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായെന്നു റിട്ടേണിങ് ഓഫീസറായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പോസ്റ്റല്‍ വോട്ടില്‍ ഭൂരിഭാഗം വോട്ടും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്നാണ് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫയുടെ വാദം. 38 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ നജീബ് കാന്തപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.