തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍നിന്ന് കുഴിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങളെ അതേ സ്ഥലത്തുതന്നെ പുനരധിവസിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന​ ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്. റവന്യൂ വകുപ്പിന്‍റെ ഉടമസ്ഥതയിലുളള പെരിഞ്ചാംകുട്ടിയില്‍ കുടുംബങ്ങള്‍ക്ക് ഒരു ഏക്കർ ഭൂമി വീതം നല്‍കാൻ യോഗം തീരുമാനിച്ചു.

1978-ല്‍ പെരിഞ്ചാംകുട്ടിയില്‍ തേക്ക് വച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂമി ഇപ്പോഴും റവന്യൂവകുപ്പിന്‍റെ ഉടമസ്ഥതയിലാണ്. അതിനാല്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ തേക്ക് മരങ്ങള്‍ വനം വകുപ്പിന്‍റേതായിരിക്കും. മരങ്ങള്‍ക്ക് പ്രായമെത്തുമ്പോള്‍ വനംവകുപ്പിന് അതു മുറിച്ചു മാറ്റാവുന്നതാണെന്നും യോഗം നിർദ്ദേശിച്ചു.

റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യൻ, ഇടുക്കി ജില്ലാ കലക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ