തൃശൂർ: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാം തുറന്നു. ഇന്ന് പുലർച്ചെ നാല് മണിക്ക് ജലനിരപ്പ് 419.4 മീറ്ററായി ഉയർന്നതോടെയാണ് ഡാം തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം പരിസരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 419.24 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. ഡാമിന്റെ ഏഴ് സ്‌പിൽവേ ഗേറ്റിലൂടെയാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നത്. പ്രദേശവാസികളോട് പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: ജോലിയ്ക്ക് കൂലി നല്‍ക്കാത്ത സംവിധായിക ഉള്‍പ്പെടുന്ന നേതൃത്വം: ഡബ്ല്യൂസിസിയ്ക്കെതിരെ വസ്ത്രാലങ്കാരക സ്റ്റെഫി

ജലനിരപ്പ് 417 മീറ്ററായപ്പോഴാണ് ബ്ലു അലർട്ടും 418 മീറ്ററായപ്പോൾ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. തൃശൂർ, എറണാകുളം ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കലക്‌ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.

Read Also: Horoscope Today July 07, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെയും കൈവഴികളുടെയും സ്വാധീന പഞ്ചായത്തുകളായ അയ്യമ്പുഴ, മഞ്ഞപ്ര, കറുകുറ്റി, പാറക്കടവ്, പുത്തൻവേലിക്കര, കുന്നുകര, കരുമാല്ലൂർ, നെടുമ്പാശേരി, ചേന്ദമംഗലം, ചെങ്ങമനാട്, വടക്കേക്കര, ചിറ്റാറ്റുകര, മൂത്തകുന്നം, നഗരസഭകളായ വടക്കൻ പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും തഹസിൽദാർമാർക്കും ജില്ലാ കലക്‌ടർ നിർദേശം നൽകിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.