കൊച്ചി: പുത്തന്‍ പ്രതീക്ഷകളുമായി 2023-നെ വരവേറ്റ് ലോകം. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവ് വരാതെയാണ് നാടും നഗരവും പുതുവര്‍ഷത്തിലേക്ക് കടന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികള്‍ നടന്നു. കൊച്ചി, കോവളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു ആഘോഷങ്ങള്‍ കൂടുതല്‍.
ഫോര്‍ട്ട് കൊച്ചിയില്‍ പതിവുപോലെ പാപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവര്‍ഷത്തെ വരവേറ്റത്. ആഘോഷങ്ങള്‍ കാണാന്‍ സംസ്ഥാനത്തിന്റെ പല മേഖലയില്‍ നിന്നുള്ളവര്‍ ഫോര്‍ട്ട് കൊച്ചിയിലെത്തി. എന്നാല്‍ ശേഷമുണ്ടായ ട്രാഫിക്ക് ബ്ലോക്ക് പരിഹരിക്കാന്‍ മണിക്കൂറുകളാണ് എടുത്തത്.
കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷങ്ങള്‍ രാത്രി പത്ത് മണി വരെ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ പല കേന്ദ്രങ്ങളിലും നേരം പുലരും വരെ സംഗീതപരിപാടികള്‍ ഉള്‍പ്പടെ തുടര്‍ന്നു.
സഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2023 ആദ്യമെത്തിയത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് ദ്വീപില്‍ പുതുവര്‍ഷം എത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങി. ഓസ്ട്രേലിയ, ജപ്പാൻ, നോർത്ത് സൗത്ത് കൊറിയകൾ, ഇന്തോനേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും പുതുവര്‍ഷം എത്തി.