/indian-express-malayalam/media/media_files/2025/11/16/varthamanam-5-2025-11-16-12-01-23.jpg)
George Kurian in Varthamanam Podcast
George Kurian in Varthamanam Podcast: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ വൻ നേട്ടം ഉണ്ടാക്കുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
"സംസ്ഥാനത്ത് 1995 മുതൽ ബിജെപിക്ക് വളർച്ചയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ മതവിഭാഗങ്ങളുടെയും വോട്ടുകൾ സമാഹരിക്കാൻ ബിജെപിക്ക് സാധിക്കുന്നുണ്ട്. ഇത്തവണ അത് വൻതോതിൽ വർധിക്കും. കാരണം, മറ്റ് പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികളുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപി ജനപ്രതിനിധികൾ തങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്നവരാണെന്ന് ബോധ്യം ജനങ്ങൾക്കുണ്ട്. അത് വോട്ടായി മാറും."- ജോർജ് കുര്യൻ പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള വികസനത്തിനാണ് ബിജെപിയുടെ ജനപ്രതിനിധികൾ ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് വികസനം. ഇത്തരത്തിലുള്ള വികസനത്തിനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് ഇത്തവണ വലിയൊരു വിജയത്തിലേക്ക് നയിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
Also Read:വ്യക്തിയല്ല പാർട്ടിയാണ് മുഖ്യം; സുധാകരനെ മാറ്റിനിർത്തിയിട്ടില്ല: സജി ചെറിയാൻ
കേരളത്തിൽ അധികം വൈകാതെ ബിജെപി അധികാരത്തിലെത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. "ബിജെപി നിരന്തരം ജനങ്ങളോട് അഭ്യർഥിക്കുകയാണ്. ജനങ്ങളെ തങ്ങളുടെ രാഷ്ട്രീയം ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിൽ അവകാശവാദമില്ല. ജനങ്ങളോടുള്ള അഭ്യർത്ഥന മാത്രമാണ് ഉള്ളത്".- ജോർജ് കുര്യൻ പറഞ്ഞു.
Also Read: അമിതപ്രഖ്യാപനങ്ങൾ താൻ നടത്താറില്ല: കെഎൻ ബാലഗോപാൽ
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം നടത്തിയവർക്ക് സംഘ പരിവാർ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നും ജോർജ് കുര്യൻ വെളിപ്പെടുത്തി. കന്യാസ്ത്രീകളുടെ മോചനത്തിന് ആദ്യമായി ഇടപെട്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ഛത്തീസ്ഗഡിൽ വൈദികർ ജയിലിലായ സംഭവം വരെയുണ്ടായിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യത്ത് മുഖ്യധാരയിലുള്ള സഭകളൊന്നും മതപരിവർത്തനം നടത്തുന്നില്ല. സന്നദ്ധ സംഘടകളായി രജിസ്റ്റർ ചെയ്തിട്ടുള്ള ചില സംഘടനകളാണ് സഭകളെന്ന് പേരിൽ ഇതിന് ശ്രമിക്കുന്നത്. മതപരിവർത്തനം ക്രിസ്ത്യാനികളുടെ അവകാശമാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. ഇതിൽ യാതൊരു അർത്ഥവുമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Read More:രാജീവ് ചന്ദ്രശേഖർ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നേൽ തിരുവനന്തപുരത്തിന്റെ ചിത്രം മാറിയേനെ: വെള്ളാപ്പള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us