Latest News

സ്വയം ലോക്ക് ഡൗണിലേക്കു പോകേണ്ട സാഹചര്യം, അടുത്തയാഴ്ച കര്‍ശന നിയന്ത്രണം: മുഖ്യമന്ത്രി

മേയ് നാലു മുതല്‍ ഒന്‍പതു വരെയാണു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക

CM Pinarayi Vijayan, CM Press Meet, CM press Meet Covid,, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് നാലു മുതല്‍ ഒന്‍പതു വരെയാണു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച് കൃത്യമായ മാനദണ്ഡം പുറപ്പെടുവിക്കും. ഓരോ വ്യക്തിയും സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് അദ്ദേഹം പറഞ്ഞു.

ടിവി സീരിയല്‍ ഷൂട്ടിങ് തല്‍ക്കാലം നിര്‍ത്തിവയ്ക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ രണ്ടു മീറ്റര്‍ അകലം പാലിച്ചായിരിക്കണം കച്ചവടം നടത്തേണ്ടത്. കച്ചവടക്കാര്‍ രണ്ട് മാസ്‌ക് ധരിക്കുകയും വേണം. ആവശ്യമുള്ള വീട്ടുസാധനങ്ങളുടെ ലിസ്റ്റ് വാട്‌സ്ആപ്പില്‍ നല്‍കിയാല്‍ എത്തിച്ചുനല്‍കാന്‍ കച്ചടക്കാര്‍ സംവിധാനം ഒരുക്കണം. മാര്‍ക്കറ്റിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത് സഹായകരമാകും.

കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗണ്‍ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണ്. സെല്‍ഫ് ലോക്ക്ഡൗണ്‍ എന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ജീവനോപാധികള്‍ തകരാതെ നോക്കുകയും നമ്മുടെയും ചുറ്റുമുളളവരുടെയും ജീവന്‍ സുരക്ഷിതമാക്കുകയും വേണം. ഇതില്‍ വിട്ടുവീഴ്ച പാടില്ല. സ്വയം ലോക്ക്ഡൗണിലാണെന്ന് തീരുമാനിച്ച് പോകേണ്ട നാളുകളാണു മുന്നിലുളളത്.

ആഘോഷങ്ങളും അനാവശ്യ യാത്രകളും ആള്‍ക്കൂട്ടം ഉണ്ടാകുന്നതും ഒഴിവാക്കുമെന്നു തീരുമാനിക്കണം. മാസ്‌ക് ധരിച്ചും അകലം പാലിച്ചും കൈകള്‍ ശുചിയാക്കിയും ജീവിക്കുക. അടഞ്ഞ സ്ഥലങ്ങളില്‍ ഇടപഴകില്ലെന്നും രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ ഐസൊലേഷന്‍ പാലിക്കുമെന്നും തീരുമാനിക്കണം. ബാങ്കുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്കു രണ്ടിനു തന്നെ അവസാനിപ്പിക്കണം.

Also Read: വ്യാപനം നിയന്ത്രണാതീതം; 38,607 പുതിയ കേസുകള്‍, 48 മരണം

അടുത്ത സമ്പര്‍ക്കത്തില്‍ അല്ലാതെയും രോഗം പടരുന്നുവെന്നതാണ് രണ്ടാമത്തെ തരംഗത്തില്‍ കാണുന്ന പ്രത്യേകത. രോഗാണു ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ജനിതക വ്യതിയാനം വന്ന വൈറസിനു മനുഷ്യശരീരത്തിലേക്കു കടക്കാന്‍ കഴിവ് കൂടുതലാണ്. മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് കൂടി ധരിക്കുന്നത് അണുബാധ വലിയ തോതില്‍ തടയും.

രോഗലക്ഷണങ്ങളില്ലാത്തവരെ 10 ദിവസത്തിനു മുന്‍പ് ഡിസ്ചാര്‍ജ് ചെയ്യാമെന്ന തീരുമാനം കൈക്കൊണ്ടതിന്റെ ഭാഗമായി ചില ജില്ലകളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അതു രോഗവ്യാപനത്തില്‍ വന്ന കുറവായി തെറ്റിദ്ധരിക്കേണ്ടതില്ല.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആള്‍ക്കൂട്ടം സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: People should be in self lockdown says cm pinarayi vijayan

Next Story
വ്യാപനം നിയന്ത്രണാതീതം; 38,607 പുതിയ കേസുകള്‍, 48 മരണംKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com