scorecardresearch

എൽഡിഎഫിന്റെ പരാജയം കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു: വി.ഡി.സതീശൻ

എല്ലാ സർക്കാരുകളോടും കേരളത്തിലെ ജനങ്ങൾക്ക് എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ജനം വെറുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി

എല്ലാ സർക്കാരുകളോടും കേരളത്തിലെ ജനങ്ങൾക്ക് എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ജനം വെറുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറി

author-image
WebDesk
New Update
Kerala News, VD Satheeshan

വി.ഡി.സതീശൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതൊരു വലിയ വിജയമായി യുഡിഎഫ് കാണുന്നു. ഇതൊരു ടീം യുഡിഎഫിന്റെ വിജയമാണ്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണ് എൽഡിഎഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം. എല്ലാ സർക്കാരുകളോടും കേരളത്തിലെ ജനങ്ങൾക്ക് എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ജനം വെറുക്കുന്ന സർക്കാരായി പിണറായി സർക്കാർ മാറിയെന്ന് സതീശൻ പറഞ്ഞു. 

Advertisment

Also Read: 'പെൻഷൻ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല'; വിവാദ പരാമർശവുമായി എം.എം മണി

ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത പരാജയമാണ് ഉണ്ടായത്. 2020 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 580 ഗ്രാമപഞ്ചായത്തുകളാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. ഈ തിരഞ്ഞെടുപ്പിൽ 345 ആയി ചുരുങ്ങി. യുഡിഎഫ് 340 ൽ നിന്ന് 500 ലേക്ക് ഉയർത്തി. ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 111 ൽനിന്ന് 68 ലേക്ക് കൂപ്പുകുത്തി. യുഡിഎഫ് 40 ൽനിന്ന് 77 ലേക്ക് കുതിച്ചു. 

Also Read: വികസിത കേരള മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചു; എൽഡിഎഫ് ശബരിമലയിൽ ചെയ്ത ദ്രോഹത്തിനുള്ള മറുപടി: രാജീവ് ചന്ദ്രശേഖർ

11 ജില്ലാ പഞ്ചായത്തുകളിൽനിന്ന് എൽഡിഎഫ് ഏഴിലേക്ക് പോയപ്പോൾ, യുഡിഎഫ് മൂന്നിൽനിന്ന് ഏഴ് അല്ലെങ്കിൽ എട്ട് എന്ന സംശയത്തിൽ എത്തി നിൽക്കുകയാണ്. നഗരസഭകളിൽ എൽഡിഎഫ് 42 ൽനിന്നും 28 ലേക്ക് താഴേക്ക് പോയപ്പോൾ യുഡിഎഫ് 42 ൽനിന്നും 54 ലേക്ക് ഉയർന്നു. 5 കോർപറേഷനുകൾ എൽഡിഎഫിനുണ്ടായിരുന്നു. ഇന്ന് ഒരു കോർപറേഷനിലേക്ക് ചുരുങ്ങി. യുഡിഎഫ് ഒന്നിൽനിന്നും നാലിലേക്ക് ഉജ്ജ്വല വിജയം നേടിയെന്നും സതീശൻ വ്യക്തമാക്കി. 

Also Read: സംസ്ഥാനത്ത് യുഡിഎഫ് തേരോട്ടം, അടിപതറി എൽഡിഎഫ്

ക്ഷേമപെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വച്ചുവെന്ന സിപിഎം നേതാവ് എം.എം മണിയുടെ വിവാദ പരാമർശത്തെക്കുറിച്ചും സതീശൻ സംസാരിച്ചു. സിപിഎം നേതാക്കളുടെ വീട്ടിൽനിന്നെടുത്ത് കൊടുക്കുന്നതല്ല ക്ഷേമ പദ്ധതികൾക്കുള്ള പണം. ജനങ്ങൾ നികുതിയായി നൽകുന്നതിൽനിന്നാണ് കൊടുക്കുന്നത്.

ക്ഷേമപദ്ധതികൾ നടപ്പിലാക്കിയ ആദ്യ സർക്കാരല്ല ഇത്. പദ്ധതികൾ അട്ടിമറിച്ച സർക്കാരാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ച സർക്കാരാണ്. എം.എം.മണിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നത് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ്. തോറ്റിട്ടും തോൽപ്പിച്ച ജനങ്ങളോട് എത്ര മോശമായിട്ടാണ് സിപിഎം പെരുമാറുന്നതിന്റെ തെളിവാണിതെന്നും സതീശൻ അഭിപ്രായപ്പെട്ടു. 

'സര്‍ക്കാരിനെതിരായ ജനവികാരത്തിനൊപ്പം യുഡിഎഫ് നേതാക്കളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരും ആവേശത്തോടെ നടത്തിയ തയാറെടുപ്പും മുന്നൊരുക്കങ്ങളും ഈ വിജയത്തിന് കാരണമാണ്. ഈ വിജയം അവര്‍ക്ക് കൂടി സമര്‍പ്പിക്കുന്നു. കൃത്യമായ മുന്നൊരുക്കങ്ങളാണ് ഇത്തരമൊരു വിജയത്തില്‍ എത്തിച്ചത്. ഉപതിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലുള്ള രഹസ്യവും ഈ മുന്നൊരുക്കം തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പും യു.ഡി.എഫ് നേരത്തെ ആരംഭിച്ചു. വരാനിരിക്കുന്ന മാസങ്ങളില്‍ അത് കൂടുതല്‍ ശക്തമാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെയുണ്ടാകും. കൂട്ടായ നേതൃത്വമാണ് അതൊക്കെ ചെയ്യുന്നത്,' എന്നും സതീശൻ പറഞ്ഞു. 

Read More: കുന്നത്തുനാട്ടിൽ അടിതെറ്റി ട്വന്റി 20; കിഴക്കമ്പല്ലത്ത് വിജയം

Congress Vd Satheeshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: