/indian-express-malayalam/media/media_files/2026/01/15/ma-baby-2026-01-15-09-11-26.jpg)
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎമ്മിന്റെ ഭവന സന്ദർശനം ആരംഭിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി മറ്റു നേതാക്കൾക്കൊപ്പം തിരുവനന്തപുരത്ത് ഗൃഹ സന്ദര്‍ശനം നടത്തി. ജനുവരി 22 വരെ ഒരാഴ്‌ചയാണ് ഗൃഹസന്ദർശനം നടത്തുക.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചും വികസന പ്രവർത്തനങ്ങളെ കുറിച്ചും ജനങ്ങൾക്ക് നല്ല മതിപ്പുണ്ടെന്ന് ഭവന സന്ദര്‍ശനത്തിനു പിന്നാലെ എം.എ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. ഏറ്റവും പ്രധാനം മനുഷ്യന് സമാധാന ജീവിതം നയിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഒരു ദ്വീപ് പോലെയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊല്ലത്ത് കായിക വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ മരിച്ച നിലയിൽ
ഉത്തരേന്ത്യയിലുള്ള സുഹൃത്തുക്കൾ തങ്ങളുടെ റിട്ടയേർഡ് ലൈഫ് കേരളത്തിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കലാപങ്ങളും വർഗീയ ലഹളകളും അസ്വസ്ഥതകളും ഒക്കെയാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്നും അദ്ദേഹം പറഞ്ഞു.
Also Read: ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ് അറസ്റ്റിൽ
ചില കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റുകാരെല്ലാം കള്ളന്മാരാണെന്ന തരത്തിൽ പാരഡി ഗാനം പ്രചരിപ്പിക്കുകയാണ് യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു. എന്തു വലിയ അസംബന്ധമാണത്. പാരഡി ഗാനമായി രാഷ്ട്രിയ പ്രവർത്തനത്തെ വെട്ടിച്ചുരുക്കിയ യുഡിഎഫ് സമീപനം ചില സ്ഥലങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അത് ഭവന സന്ദർശനത്തിൽ ആളുകൾ പറഞ്ഞിട്ടുണ്ടെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.
Read More: ബിനാലെ ഫൗണ്ടേഷനിൽ നിന്ന് രാജിവെച്ച് ബോസ് കൃഷ്ണമചാരി; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us