കൊച്ചി: ആളുകള്‍ ഒരാളുടെ കാല് വെട്ടി റോഡിലെറിയുന്നത് ഭീതിജനകമായ സാഹചര്യമാണെന്നു ഹൈക്കോടതി. പോത്തന്‍കോട് സുധീഷ് വധം പരാമര്‍ശിച്ചായിരുന്നു ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശം.
”ആളുകള്‍ ഒരാളുടെ കാല് വെട്ടിയശേഷം, അത് റോഡിലെറിയുന്നു. ഇത് ഭീതിജനകമാണ്. അവരെല്ലാം (ആക്രമികള്‍) മിക്കവാറും മയക്കുമരുന്നിനും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമകളായിരിക്കും. ഈ തരത്തിൽ നമ്മൾ എങ്ങോട്ടാണ് പോകുന്നത്,” ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിരീക്ഷിച്ചു.
പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു ഭൂമി പതിച്ചുനല്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം.
ഈ ആളുകള്‍ക്ക് വീട് നല്‍കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ തന്നെ, അവര്‍ക്ക് എങ്ങനെ ഉപജീവനമാര്ഗമുണ്ടെന്ന് ഉറപ്പാക്കുമെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.
Also Read: നിർബന്ധിത ലിംഗമാറ്റ ചികിത്സയ്ക്കെതിരെ കർശന നടപടി വേണം: ഹൈക്കോടതി
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള 50 ലക്ഷത്തിലധികം പേര് കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇവിടുത്തെ ആളുകള്‍ക്ക് ജോലിയില്ല. ഇത് യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്കോ മയക്കുമരുന്നുകളിലേക്കോ തിരിയുന്നതിലേക്കു നയിക്കുന്നുവെന്നു കോടതി പറഞ്ഞു.
പോത്തന്‍കോട്ട് പതിനൊന്ന സംഘമാണു സുധീഷിനെ വെട്ടിയശേഷം, കാല് മുറിച്ചെടുത്ത് റോഡില്‍ ഉപേക്ഷിച്ചത്. ഡിസംബര്‍ 11ന് ഉച്ചയ്ക്കുശേഷം നടന്ന സംഭവത്തില്‍ ഒന്‍പതു പേരെ പൊലീസ് പിടികൂടി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.
ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. അക്രമികള്‍ പിന്തുടര്‍ന്നതോടെ ബന്ധുവീട്ടിലേക്ക് ഓടി കയറിയ സുധീഷിനെ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയും കാല് വെട്ടിയെടുത്ത് റോഡിലുപേക്ഷിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഞ്ചാവ് വില്‍പ്പനയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Also Read: പോത്തൻകോട് കൊലപാതകം: ഒരാൾ കൂടി പിടിയിൽ, ഇതുവരെ അറസ്റ്റിലായത് ഒമ്പത് പേർ