കണ്ണൂർ: കക്ഷി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകളെ മായ്ച്ച് കളഞ്ഞ് കൊലപാതക രാഷ്ട്രീയത്തിനെതിരെ കണ്ണൂരിൽ ജനകീയ കൂട്ടായ്മ. കണ്ണൂരിൽ ഏറെക്കാലമായി നിലനിൽക്കുന്ന രാഷ്ട്രീയസംഘർഷങ്ങളുടെ സ്വഭാവം വീണ്ടും ജനാധിപത്യ സാംസ്കാരിക കൂട്ടായ്മയുടെ സംഘാടക സമിതി രൂപീകരിച്ചു.

കണ്ണൂർ ജില്ലയിൽ ദശകങ്ങളായി നിലനിൽക്കുകയും വളരുകയും ചെയ്യുന്ന കൊലപാതക സംസ്കാരത്തിനെതിരെ ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്ത് കേരളത്തിലെ നിരവധി സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂരിൽ വീണ്ടും കൊലപാതക രാഷ്ട്രീയത്തിന്റെ വഴികളിലേയ്ക്ക് മടങ്ങുന്നുവെന്ന സൂചന നൽകുന്ന സംഭവങ്ങൾക്കാണ് ഇടനൽകിയത്.

നേരത്തെഎടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്‌ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് സാംസ്കാരിക പ്രവര്‍ത്തകർ രംഗത്തെത്തിയിരുന്നു. . കണ്ണൂരില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന കൊലപാതകപരമ്പരയില്‍ ഒരു പുതിയ വഴിത്തിരിവാണ് ഷുഹൈബിന്റെ കൊലയെന്ന് ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണൂരില്‍ നിന്ന് പുറത്തേയ്ക്കും ഈ പ്രതികാരസംസ്കാരം പടര്‍ന്നുപിടിക്കുന്നുണ്ടെന്നു അടുത്ത കാലത്ത് മറ്റു ചില സ്ഥലങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കാണിക്കുന്നു’,എന്ന് കണ്ണൂർ കൊലപാതകങ്ങളെ കുറിച്ച് ഇതേ കുറിച്ച് ഈ​വിഷയവുമായി ബന്ധപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിട്ടുളളവരായിരുന്നു ഈ പ്രസ്താവനയിൽ ഒപ്പിട്ടവരിൽ ഭൂരിപക്ഷവും.
ഈ​ നിലപാടിന്റെ ശരിയായ അന്തസ്സത്തക്കനുസരിച്ച് കണ്ണൂരിൽ നിന്ന് തന്നെ ഒരു ജനാധിപത്യ സാംസ്കാരിക കൂട്ടായ്മ ഉയർത്തിക്കൊണ്ടു വരാനാണ് ജനകീയ സാംസ്കാരിക പ്രവർത്തകരുടെ യോഗം തീരുമാനിച്ചിട്ടുളളത്. . അതിന്റെ ഭാഗമായി എൻ ശശിധരൻ ചെയർമാനും പി .ജെ.ബേബി ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ മുൻകൈയിൽ ജില്ലയുടെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സമാന മനസ്കരായയാളുകളെ പങ്കെടുടുപ്പിച്ചു കൊണ്ട് മാർച്ച് ആറിന് ഒരു വിപുലമായ കൺവൻഷൻ നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.