തൊടുപുഴ:നെ​ടു​ങ്ക​ണ്ടത്ത് രാ​ജ്കു​മാ​റി​നെ പോ​ലീ​സു​കാ​ര്‍ ഉ​രു​ട്ടി​ക്കൊ​ന്ന​ത് മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ. ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദ്ദിച്ച നാ​ല് ദി​വ​സ​വും പോ​ലീ​സു​കാ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ കാ​ന്താ​രി​ച്ചെ​ടി​യി​ലെ മു​ള​കു​പ​റി​ച്ച് രാ​ജ്കു​മാ​റി​ന്‍റെ സ്വകാര്യ ഭാ​ഗ​ങ്ങ​ളി​ല്‍ തേ​ച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒ​രു​ദി​വ​സം പോ​ലും രാ​ജ്കു​മാ​റി​നെ ഉ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല.

മ​ര്‍​ദ്ദന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഇ​ടു​ക്കി എ​സ്പി​യെ അ​റി​യി​ച്ച ജി​ല്ലാ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ നെ​ടു​ങ്ക​ണ്ടം എ​സ്ഐ കെ.​എ സാ​ബു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു.

അ​തി​നി​ടെ, ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ താ​ഴെ​ത്ത​ട്ടി​ലു​ള്ള ഒ​രു വി​ഭാ​ഗം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അമർഷം രേഖപ്പെടുത്തി. കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്കട​ക്കം പ​രാ​തി ന​ൽ​കു​മെ​ന്നും സേ​ന​യി​ലെ ഒ​രു വി​ഭാ​ഗം അ​റി​യി​ച്ച​താ​യാ​ണ് റിപ്പോർട്ടുകൾ.

അതേസമയം കസ്റ്റഡി മരണത്തിൽ വിശദമായ അന്വേഷണത്തിന് ജയിൽ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.  ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കും. മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. രാജ്കുമാറിന് പരുക്ക് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഋഷിരാജ് സിങ് നിര്‍ദേശിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം പരിശോധിക്കും. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം.

Read Also: പീരുമേട് കസ്റ്റഡി മരണം; വിശദമായ അന്വേഷണത്തിന് ജയില്‍ ഡിജിപിയുടെ ഉത്തരവ്

രാജ്കുമാറിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി രാജ്കുമാറിന്റെ കുടുംബം പറഞ്ഞു. സര്‍ക്കാര്‍ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായി രാജ്കുമാറിന്റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു. കേസില്‍ നടപടി ആവശ്യപ്പെട്ട് നാളെ സമരം ആരംഭിക്കില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ മാത്രം സമരമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മ അറിയിച്ചു. അതേസമയം, കസ്റ്റഡി മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. കേസ് റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. സിപിഎം പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

ഇടുക്കി എസ്‌പിക്കെതിരെ ആരോപണം ഉന്നയിച്ചുള്ളതാണ് പത്രക്കുറിപ്പ്. കേസില്‍ ഇടുക്കി എസ്‌പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും സംരക്ഷിക്കാനോ വെള്ളപൂശാനോ സിപിഎം ശ്രമിക്കില്ല. കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം-സിപിഎം ആവശ്യപ്പെട്ടു.

ഇടുക്കി എസ്‌പിക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം.മണി നേരത്തെ രംഗത്തെത്തിയിരുന്നു. കേസില്‍ ഇടുക്കിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിമര്‍ശനവും എം.എം.മണി ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.