പീരുമേട്:  ഇടുക്കി പീരുമേട്ടില്‍ ഇരുപത്തിയൊന്നുകാരിയായ ബിരുദ വിദ്യാർഥിനി സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്‌തുകൊണ്ട് ജീവനൊടുക്കി. പള്ളിക്കുന്ന് സ്വദേശിനി സൗമ്യയാണ് തൂങ്ങിമരിച്ചത്.

സുഹൃത്തിന്റെ മൊബെെൽ ഫോണിലേക്ക് വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ സൗമ്യ പിന്നാലെ തൂങ്ങിമരിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read Also: നിലപാടില്‍ വിട്ടുവീഴ്‌ചയില്ലാത്ത ആളാണ് ഞാന്‍; മുഖ്യമന്ത്രിക്ക് സംഘപരിവാര്‍ മനസ്: മുല്ലപ്പള്ളി

സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തു. തുടർന്ന് വിട്ടയച്ചു. ഇയാളാണു സൗമ്യ ആത്മഹത്യ ചെയ്‌ത വിവരം പൊലീസിനെ അറിയിച്ചത്.

Read Also: ബിഗ് ബോസ് ഹൗസിലേക്ക് ദീപികയുടെ അപ്രതീക്ഷിത എൻട്രി, ത്രില്ലടിച്ച് ആരാധകർ

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.