തിരുവനന്തപുരം: കണിയാപുരത്ത്​ യൂത്ത്​ ലീഗ്​ പ്രവർത്തകരും പി.ഡി.പി പ്രവർത്തകരും തമ്മിൽ സംഘർഷം. മഅ്ദനിക്കെതിരെ മുസ്ലിം ലീഗ് നേതാവ് പികെ ഫിറോസ് നടത്തിയ പരാമര്‍ശത്തിനെതിരെ പിഡിപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആയിരുന്നു അക്രമം നടന്നത്. വൈകുന്നേരം നടന്ന അക്രമത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ ഒരു പൊലീസുകാരനും പരുക്കേറ്റു.

തിങ്കളാഴ്​ച നടക്കുന്ന യുവജന മാർച്ചിനായി മലപ്പുറത്തു നിന്നെത്തിയ യൂത്ത്​ ലീഗ്​ പ്രവർത്തകരും പി.ഡി.പിക്കാരും തമ്മിലാണ്​ സംഘർഷമുണ്ടായത്​. പിഡിപിയുടെ പ്രകടനം നടക്കുന്നതിനിടെ സംഘടിച്ചെത്തിയ ലീഗ് പ്രവര്‍ത്തകരുമായി തര്‍ക്കം നടക്കുകയായിരുന്നു.

തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ പരസ്പരം പോരടിക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകര്‍ വടികളും കല്ലുകളുമായാണ് അക്രമം നടത്തിയതെന്ന് പിഡിപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പിഡിപി പ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് ഒരു കൂട്ടം ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.