അബ്ദുൽ നാസർ മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്ര അനിശ്ചിതത്വത്തിൽ

പൊലീസ് അകമ്പടിക്കും മറ്റു ചെലവുകൾക്കുമായി 14.80 ലക്ഷം രൂപ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് മഅ്ദനിയോട് ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്

abdul nasar madani, pdp chairman

ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്ര അനിശ്ചിതത്വത്തിൽ. കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവ് മഅ്ദനി വഹിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിനായി പൊലീസ് അകമ്പടിക്കും മറ്റു ചെലവുകൾക്കുമായി 14.80 ലക്ഷം രൂപ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രയും തുക നൽകാൻ ആവശ്യപ്പെട്ടതിനെതിരെ മഅ്ദനി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

മഅ്ദനിക്കുനേരെ പുറത്തുനിന്നും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നതെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ പറയുന്നത്. അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രച്ചെലവും വഹിക്കണമെന്നു കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്. ഇതും കൂടി ആകുമ്പോൾ 15 ലക്ഷത്തിലധികം ചെലവാകും.

ഈ അവസരത്തിൽ വൻതുക പൊലീസിൽ കെട്ടിവച്ചു കേരളത്തിലേക്കു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി പറയുന്നത്. ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി മൂത്തമകൻ ഹാഫിസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ മാത്രം പങ്കെടുത്താൽ മതിയോ എന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഒൻപതിനാണു മകന്റെ വിവാഹം. അർബുദബാധിതയായ മാതാവിനെക്കൂടി കാണാനാണു ഈ മാസം ഒന്നുമുതൽ 14 വരെ കേരളത്തിൽ തങ്ങാൻ മഅ്ദനിക്ക് അനുമതി ലഭിച്ചത്. സുരക്ഷാച്ചെലവ് സർക്കാർ വഹിക്കണമെന്ന അഭ്യർഥനയുമായി സുപ്രീം കോടതിയെ ഒരിക്കൽക്കൂടി സമീപിക്കുന്ന കാര്യവും മഅ്ദനി ആലോചിക്കുന്നുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pdp chairman abdul nasser madani kerala visit in trouble

Next Story
ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തുMurder, Crime
The moderation of comments is automated and not cleared manually by malayalam.indianexpress.com