Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ ജയിക്കുമെന്ന് പി.സി ജോര്‍ജ്

പത്തനംതിട്ടയിൽ തന്റെ പിന്തുണ എൻ.ഡി.എയ്‌ക്ക് തന്നെയാണെന്ന് പി.സി ജോര്‍ജ്

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. പത്തനംതിട്ടയിൽ തന്റെ പിന്തുണ എൻ.ഡി.എയ്‌ക്ക് തന്നെയാണ്. മറ്റ് മണ്ഡലങ്ങളിൽ ആരെ പിന്തുണയ്‌ക്കണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ഈരാറ്റുപേട്ടയിലെ തന്റെ വീട്ടിലെത്തി സുരേന്ദ്രൻ സന്ദർശിച്ചപ്പോഴാണ് പി.സി.ജോർജിന്റെ പ്രതികരണം.

പി.സി. ജോര്‍ജിന്റെ ജനപക്ഷം എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പിന്തുണ തേടിയത്. കെ. സുരേന്ദ്രനു വേണ്ടിയാണ് താന്‍ പത്തനംതിട്ടയില്‍ മല്‍സരരംഗത്തുനിന്ന് പിന്മാറിയതെന്ന് പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, ശബരിമലയിൽ യുവതികളെ കൊണ്ടപോവുകയും അതിനെ എതിർത്ത അയ്യപ്പഭക്തരെ തല്ലിച്ചതയ്ക്കുകയും ചെയ്ത പിണറായിയുമായി യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

. പിന്നെ ഒറ്റയ്ക്ക് മത്സരിക്കണം. അടുത്ത പോംവഴി ബി.ജെ.പിയുടെ ഘടകകക്ഷിയാവുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരള നേതാക്കളുമായി സംസാരിച്ചിട്ടില്ല. എന്നാൽ കേന്ദ്ര നേതാക്കളെ കണ്ടിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pc george to support nda in pathanamthitta

Next Story
ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസ്; പ്രതി അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിarun anand, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com