തിരുവനന്തപുരം: ജനപക്ഷം പാര്‍ട്ടി നേതാവ് പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി.ജോര്‍ജ് എന്‍ഡിഎ മുന്നണിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകീട്ട് പത്തനംതിട്ടയില്‍ നടക്കുമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. ഒരു മുന്നണിയുടെ ഭാഗമാകാനും താൻ ഇല്ലെന്ന് നേരത്തെ പി.സി.ജോര്‍ജ് പറഞ്ഞിരുന്നെങ്കിലും എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനമെടുത്തതായി ഇന്ന് ഉച്ചയോടെ അദ്ദേഹം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. വൈകീട്ട് നാലിന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടക്കുക.

Read More: നിലപാട് മാറ്റി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി.ജോര്‍ജ്

ക​ര്‍​ഷ​ക​രു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ജ​ന​പ​ക്ഷം പാ​ർ​ട്ടി എ​ൻ​ഡി​എയ്ക്കൊപ്പം​ ചേ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്തം​തി​ട്ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ജോ​ര്‍​ജ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

പിസി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നേരിട്ടെത്തും. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ