Latest News

എന്‍ഡിഎയ്ക്ക് ഇനി രണ്ട് എംഎല്‍എമാര്‍; ബിജെപിക്ക് കൈ കൊടുത്ത് ജോര്‍ജ്

ക​ര്‍​ഷ​ക​രു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ജ​ന​പ​ക്ഷം പാ​ർ​ട്ടി എ​ൻ​ഡി​എയ്ക്കൊപ്പം​ ചേ​രു​ന്ന​തെ​ന്നും ജോർജ്

പത്തനംതിട്ട: കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി.ജോര്‍ജ് എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് പത്തനംതിട്ടയില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് പി.സി.ജോര്‍ജ് എന്‍ഡിഎ മുന്നണി പ്രവേശനം നടത്തിയത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് നേരത്തെ തന്നെ പി.സി.ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Read More: പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്ക്; പ്രഖ്യാപനം വൈകീട്ട്

പി.സി.ജോർജ് എത്തിയതോടെ എൻഡിഎ മുന്നണിക്ക് കേരളത്തിൽ നിന്ന് രണ്ട് എംഎൽഎമാരായി. പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച് നിയമസഭയിലെത്തിയ നേതാവാണ് പി.സി.ജോർജ്. നേമത്ത് നിന്നുള്ള ബിജെപിയുടെ ഒ.രാജഗോപാലാണ് എൻഡിഎയുടെ ഒരു എംഎൽഎ. പി.സി.ജോർജ് കൂടി എത്തുമ്പോൾ എണ്ണം രണ്ടായി.

Read More: ‘പി.സി ജോർജിന്റെ പരാമർശങ്ങളിൽ ദുഃഖവും അമർഷവുമുണ്ട്’ ആക്രമിക്കപ്പെട്ട നടി വനിതാകമ്മീഷനോട്

ക​ര്‍​ഷ​ക​രു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ജ​ന​പ​ക്ഷം പാ​ർ​ട്ടി എ​ൻ​ഡി​എയ്ക്കൊപ്പം​ ചേ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്തം​തി​ട്ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ജോ​ര്‍​ജ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pc george nda alliance bjp pathanamthitta lok sabha election

Next Story
‘ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തില്‍’; സര്‍ക്കാരിനെതിരെ ഹൈക്കോടതിDileep
The moderation of comments is automated and not cleared manually by malayalam.indianexpress.com