Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി പിസി ജോര്‍ജ്; ‘ചന്തത്തരം’ കാണിച്ചാല്‍ ഇനിയും തോക്കെടുക്കുമെന്ന് എംഎല്‍എ

എംഎല്‍എ ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിച്ചു

പൂഞ്ഞാര്‍: മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നേരെ പിസി ജോര്‍ജ് എംഎല്‍എ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ഹാരിസണ്‍ എസ്റ്റേറ്റിന്റെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടാണ് സ്ഥലം എംഎല്‍എയായ പിസി ജോര്‍ജ് സ്ഥലത്തെത്തിയത്. എസ്‌റ്റേറ്റ് ഭൂമി ഒരുസംഘമാളുകള്‍ കൈയ്യേറിയിരുന്നു. വിവരമറിഞ്ഞ് ഒഴിപ്പിക്കാന്‍ എത്തിയ തൊഴിലാളികളും കൈയ്യേറ്റക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ പിസി ജോര്‍ജും തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടായി.

ഒടുവില്‍ കൈയ്യില്‍ കരുതിയ തോക്കെടുത്ത് പിസി ജോര്‍ജ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു.
എംഎല്‍എ ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും തൊഴിലാളികള്‍ ആരോപിച്ചു. പാവങ്ങളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് താന്‍ തോക്കെടുത്തതെന്ന് പിസി ജോര്‍ജ് പ്രതികരിച്ചു.തൊഴിലാളികളുടെ കൈയില്‍ ആസിഡ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

കളളും കുടിച്ച് ചന്തത്തരം കാണിച്ച് കൊല്ലാന്‍ വന്നാല്‍ ഇനിയും തോക്ക് ഉപയോഗിക്കുമെന്നും തന്റെ സുരക്ഷയ്ക്കാണ് തോക്ക് വാങ്ങിയതെന്നും പിസി ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ എംഎല്‍എയ്ക്ക് എതിരെ തൊഴിലാളികള്‍ പൊലീസില്‍ പരാതിപ്പെടുമെന്നാണ് വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pc george mla takes gun against labors in kottayam

Next Story
നടിക്കെതിരായ പരാമർശം: ദിലീപ് പരസ്യമായി ഖേദം പ്രകടിപ്പിച്ചുamma meeting, mohanlal
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express