Latest News

കാന്റീൻ ജീവനക്കാരനെ പി.സി.ജോർജ് മർദിച്ചതായി പരാതി,പൊലീസ് കേസെടുത്തു

ഊണ് നൽകാൻ വൈകി എന്നാരോപിച്ച് പി.സി.ജോർജ് മർദിക്കുകയായിരുന്നുവെന്ന് മനു മാധ്യമങ്ങളോട് പറഞ്ഞു. ജോർജിന്റെ സഹായിയും തന്നെ മർദ്ദിച്ചതായി മനു പറഞ്ഞു.

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനെ പി.സി.ജോർജ്ജ് എംഎൽഎ മർദ്ദിച്ചതായി പരാതി. എംഎൽഎ ഹോസ്റ്റലിലെ കഫേ കുടുംബശ്രീയിലെ മനു എന്ന ജീവനക്കാരനാണ് മർദനമേറ്റത്. മുഖത്ത് പരുക്കേറ്റ യുവാവ് എംഎൽഎയ്ക്ക് എതിരെ നിയമസഭാ സെക്രട്ടറിയേറ്റിനു
പരാതി നൽകും.

ഇന്ന് ഉച്ചയ്ക്ക് പി.സി.ജോർജിന്റെ മുറിയിൽ വച്ചായിരുന്നു സംഭവം. ഊണ് നൽകാൻ വൈകി എന്നാരോപിച്ച് പി.സി.ജോർജ് മർദിക്കുകയായിരുന്നുവെന്ന് മനു മാധ്യമങ്ങളോട് പറഞ്ഞു. ജോർജിന്റെ സഹായിയും തന്നെ മർദ്ദിച്ചതായി മനു പറഞ്ഞു. വട്ടിയൂർക്കാവ് സ്വദേശി മനുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ യുവാവിനെ മർദ്ദിച്ചിട്ടില്ലെന്ന് പി.സി.ജോർജ് വ്യക്തമാക്കി. ഭക്ഷണം കൊണ്ടുവരാൻ വൈകിയതിനാൽ ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കുടുംബശ്രീ കാന്റീനിലെ ജീവനക്കാരിയെ പി.സി.ജോർജ്ജ് ഫോണിലൂടെ അസഭ്യം പറഞ്ഞു എന്ന പരാതിയും ഉയരുന്നുണ്ട്.

നിയമസഭ സമ്മേളനം നടക്കുന്നതിനാൽ എംഎൽഎമാരെല്ലാം തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലാണ് താമസിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pc george mla slaps canteen employee

Next Story
സെക്രട്ടേറിയറ്റിന് മുന്നിൽ കരഞ്ഞ ബദിയടുക്കക്കാർക്ക് ഇനി ‘പാല്’ കിട്ടുമോ?crying strike, secretariat,kasaragod, badiyadukka
The moderation of comments is automated and not cleared manually by malayalam.indianexpress.com