കുമളി: ജനവാസ കേന്ദ്രങ്ങളില്‍ വന്യ മൃഗങ്ങള്‍ ഇറങ്ങുന്നത് തടയാന്‍ വന്യ മൃഗങ്ങളെ വനം വകുപ്പ് തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്ന് പിസി ജോര്‍ജ് എംല്‍എ. ഇത് ഖജനാവിലേക്ക് വരുമാനവുമാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷിക ആഘോഷത്തിനിടെ സംസാരിക്കവെയായിരുന്നു പിസി ജോര്‍ജിന്റെ നിര്‍ദ്ദേശം. വനം വകുപ്പ് ഉദ്യോഗസ്ഥരും വനം മന്ത്രിയും വേദിയിലുണ്ടായിരുന്നു. ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മന്ത്രി മറുപടി നല്‍കുകയും ചെയ്തു.

വന നിയമങ്ങള്‍ പ്രകാരം വനത്തിനുള്ളിലുള്ള മൃഗങ്ങളെ കൊല്ലാനാകില്ലെന്നും മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് തടയാനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്തുടനീളമായ ആദിവാസി വിഭാഗത്തില്‍ പെടുന്ന 500 പേരെ വാച്ചര്‍മാരായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമനം പിഎസ്‌സി വഴിയായിരിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ