പി.സി.ജോർജ് ബിജെപിയിലേക്ക് ഇല്ല; യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനം

ജനപക്ഷം നേതൃയോഗത്തിൽ യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനം

കോട്ടയം: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പി.സി.ജോർജിന്റെ നേതൃത്വത്തിലുളള കേരള ജനപക്ഷം തീരുമാനിച്ചു. നേരത്തെ ബിജെപിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് പി.സി.ജോർജ് പ്രഖ്യാപനം നടത്തിയിരുന്നു.

എന്നാൽ പാർട്ടിക്കകത്ത് ഭിന്നാഭിപ്രായം ഉണ്ടായി. ഇതോടെ ജനപക്ഷം നേതൃയോഗത്തിൽ യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. യുഡിഎഫിന്റെ മുന്നണിപ്രവേശനം ചർച്ച ചെയ്യാൻ ജനപക്ഷം പ്രത്യേക സമിതി രൂപീകരിച്ചു.

അതേസമയം, സിപിഎം, ബിജെപി എന്നീ പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കേണ്ടെന്ന ഉറച്ച നിലപാടും പാർട്ടി യോഗം കൈക്കൊണ്ടു.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് പി.സി.ജോർജ് തെറ്റിപ്പിരിഞ്ഞത്. പിന്നാലെ ഇദ്ദേഹം യുഡിഎഫിൽ നിന്നും പുറത്തായി.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഒറ്റയ്ക്ക് നിന്ന് പി.സി.ജോർജ് മികച്ച വിജയം നേടി.  ഈയടുത്ത് ശബരിമല വിഷയത്തില്‍ ജനപക്ഷം പാര്‍ട്ടി, ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pc george kerala janapaksham decides to ally with congress led udf

Next Story
ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേരെ എക്സൈസ് സംഘം പിടികൂടിMDMA Kochi, MDMA, Kochi Drugs Market, MDMA Market In Kochi, Kochi Drugs Market, എംഡിഎംഎ, എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com