കോട്ടയം: എന്‍ഡിഎ ഒരു മുന്നണിയാണോയെന്ന് അവര്‍ തന്നെ വ്യക്തമാക്കണമെന്ന് പിസി ജോര്‍ജ്. നേതാക്കളുടെ മുഖമൊന്ന് ചിരിച്ചുകാണാന്‍ പറ്റുന്നില്ലെന്നും എന്‍ഡിഎയുടെ ഘടക കക്ഷിയായ ജനപക്ഷം പാര്‍ട്ടിയുടെ നേതാവായ പിസി ജോര്‍ജ് പറഞ്ഞു.
അണികള്‍ സ്‌നേഹമുള്ളവരാണ്. സാധാരണ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാനാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എന്നാല്‍ ഇവിടെ മത്സരിക്കുന്നത് തോല്‍ക്കാന്‍ വേണ്ടിയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നുവെങ്കില്‍ ജയിച്ചേനെ. അദ്ദേഹത്തെ കോന്നിയില്‍ മത്സരിപ്പിച്ചതിനു പിന്നില്‍ തോല്‍ക്കണമെന്ന താല്‍പ്പര്യമാണ്.
ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ ഉപേക്ഷിച്ചെന്നാണ് തോന്നുന്നത്. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്ന തോന്നലാണ് അവര്‍ക്കെന്നു തോന്നുന്നതായും പി.സി.ജോർജ് പറഞ്ഞു. അതേസമയം, മുന്നണി വിടുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.