കൊച്ചി: മുസ്ലിം വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടനം നടത്തി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. തന്റെ ഫോൺ സംഭാഷണത്തിൽ പലപ്രാവശ്യമായി പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി.സി ജോർജ് പറഞ്ഞു. പ്രസ്​തുത സംഭാഷണത്തിൽ വന്നിട്ടുള്ള കാര്യങ്ങൾ തന്നെ സ്​ഹേിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന്​ ദു:ഖവും അമർഷവുമുണ്ടാക്കിയെന്ന്​ മനസ്സിലാക്കുന്നുവെന്നും പ്രസ്​തുത വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും പി.സി ജോർജ്​ കൂട്ടിച്ചേർത്തു.

ഈരാറ്റുപേട്ടയിലെ മുസ്​ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലുപതിറ്റാണ്ടുകാലം ശബ്​ദിച്ച ആളാണ് താനെന്നും എന്നാൽ താനെടുത്ത രാഷ്​ട്രീയ തീരുമാനത്തിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നതായും പി.സി ജോർജ്​ പറഞ്ഞു. ഫോൺ സംഭാഷണത്തിൽ തന്നെ സ്നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ദുഖവും അമർഷവും ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും വാർത്ത കുറിപ്പിൽ പി.സി ജോർജ് പറഞ്ഞു.

മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പി സി ജോർജ്ജിന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് പി.സി ജോർജിനെതിരെ ഉയർന്നത്. ഇതോടെയാണ് വിഷയത്തിൽ ഖേദപ്രകടനവുമായി പി.സി ജോർജ് രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.