‘ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനം’ ആക്രമിക്കപ്പെട്ടുവെന്നു പറയുന്നതിന്റെ പിറ്റേ ദിവസം നടി അഭിനയിക്കാനെത്തിയത് ദുരൂഹമെന്നും പിസി ജോർജ്

ഭര്‍ത്താവും കുട്ടികളുമുള്ള ഒരു യുവതി മറ്റൊരാളോടൊപ്പം കഴിഞ്ഞതിനുശേഷം അയാള്‍ക്കെതിരെ പരാതി പറയുന്നത് വഞ്ചനയാണ്

PC George, പിസി ജോര്‍ജ്, muslims, മുസ്ലിംങ്ങള്‍, Kottayam, കോട്ടയം, Muslim, മുസ്ലിം, Kerala Police, കേരള പൊലീസ്, audio clip, ശബ്ദരേഖ, ie malayalam, ഐഇ മലയാളം

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ് എം.എല്‍.എ. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണ് എന്നുപറഞ്ഞ പിസി ജോര്‍ജ്ജ് നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നും പറഞ്ഞു. ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയതാണ് പിസി ചൂണ്ടിക്കാട്ടുന്നത്. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ല. തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയും.

അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനേക്കുറിച്ചും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനെ സ്ത്രീ വഞ്ചിച്ചതാണ്. ഭര്‍ത്താവും കുട്ടികളുമുള്ള ഒരു യുവതി മറ്റൊരാളോടൊപ്പം കഴിഞ്ഞതിനുശേഷം അയാള്‍ക്കെതിരെ പരാതി പറയുന്നത് വഞ്ചനയാണെന്നും പിസി കൂട്ടിച്ചേര്‍ത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pc george against the attacked actress supporting dileep

Next Story
മന്ത്രി സി രവീന്ദ്രനാഥിന്റെ കാർ അപകടത്തിൽ പെട്ടു; മന്ത്രിക്ക് നിസാര പരുക്ക്C Raveendranath, സി രവീന്ദ്രനാഥ്, SSLC Result
The moderation of comments is automated and not cleared manually by malayalam.indianexpress.com