scorecardresearch

Latest News

പി സി ചാക്കോ എൻസിപിയിൽ; എൽഡിഎഫിനു വേണ്ടി പ്രചാരണം നടത്തും

കോൺഗ്രസ് സംസ്കാരമുള്ള ഒരു പാർട്ടിയിൽ നിന്ന് ഇടതുമുന്നണിക്ക് പിന്തുണ കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പിസി ചാക്കോ പറഞ്ഞിരുന്നു

ന്യൂഡൽഹി: കോണ്‍ഗ്രസിൽ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍സിപിയിൽ ചേർന്നു. തനിക്ക് ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവാനോ ബിജെപിയിൽ ചേരാനോ കഴിയില്ലെന്നും അതുകൊണ്ട് കോൺഗ്രസ് സംസ്കാരമുള്ള ഒരു പാർട്ടിയിൽ നിന്ന് ഇടതുമുന്നണിക്ക് പിന്തുണ കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പിസി ചാക്കോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെ എൻസിപി നേതാവ് ശരദ് പവറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ചർച്ചയ്ക്ക് ശേഷമാണ് താൻ എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ചാക്കോ വ്യക്തമാക്കിയത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ചാക്കോ കൂടിക്കാഴ്ച നടത്തി. എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്കു യെച്ചൂരിയുമൊത്ത് മാധ്യമപ്രവർത്തകരെ കാണുന്നതിനിടെ ചാക്കോ വ്യക്തമാക്കി.

Read More: യുഡിഎഫിനെ പരാജയപ്പെടുത്തും, ബിജെപിയെ വളരാൻ അനുവദിക്കില്ല: പിണറായി

കോൺഗ്രസ് വിട്ട ചാക്കോ ബിജെപിയിലേക്ക് പോവുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കോണ്‍ഗ്രസില്‍നിന്നു രാജിവയ്ക്കുകയെന്ന തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും മാസങ്ങളായി ഇതു സംബന്ധിച്ച ആലോചനയിലായിരുന്നുവെന്നും പിസി ചാക്കോ പറഞ്ഞിരുന്നു. മാധ്യമം ദിനപത്രത്തോടായിരുന്നു പി.സി ചാക്കോയുടെ പ്രതികരണം.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി തന്നെ ഏറെ വേദനിപ്പിച്ചു, പീന്നീട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ജനാധിപത്യ വിരുദ്ധ നടപടികള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും പിസി ചാക്കാ പറഞ്ഞിരുന്നു.

കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് ഈ മാസം ബിജെപിയിൽ ചേർന്നിരുന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. നേമത്ത് സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് ഏഴിനാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pc chacko to ncp will campaign for ldf in kerala assembly election

Best of Express