പി.സി.ചാക്കോയെ സ്വീകരിക്കവേ പൊട്ടിക്കരഞ്ഞ് എ.കെ.ശശീന്ദ്രന്‍

ചാക്കോ തിരിച്ചെത്തുന്ന യോഗത്തില്‍ എന്‍സിപി മുന്‍ നേതാവും മന്ത്രിയുമായിരുന്ന എ.സി.ഷണ്‍മുഖദാസ് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു

PC Chacko, പി.സി ചാക്കോ, AK Saseendran, എ.കെ ശശീന്ദ്രൻ, NCP, എൻസിപി, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ടെത്തിയ പി.സി.ചാക്കോയെ എന്‍സിപിയേക്ക് സ്വീകരിക്കവെ പൊട്ടിക്കരഞ്ഞ് മന്ത്രി എ.കെ.ശശീന്ദ്രന്‍. പി.സി. ചാക്കോയ്ക്ക് എന്‍സിപി സംസ്ഥാന കമ്മിറ്റി നല്‍കിയ ഔദ്യോഗിക സ്വീകരണ യോഗത്തിലാണ് സംഭവം.

എ.കെ.ശശീന്ദ്രന്റെ തൊട്ടടുത്തായി പി.സി.ചാക്കോയും എന്‍സിപി ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ടി.പി.പീതാംബരനും ഉണ്ടായിരുന്നു. ചാക്കോ തിരിച്ചെത്തുന്ന യോഗത്തില്‍ എന്‍സിപി മുന്‍ നേതാവും മന്ത്രിയുമായിരുന്ന എ.സി.ഷണ്‍മുഖദാസ് ഉണ്ടായിരുന്നുവെങ്കില്‍ ഏറെ സന്തോഷിച്ചേനെയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പി.സി.ചാക്കോ തനിക്ക് സഹോദര തുല്യനാണെന്ന് ശശീന്ദ്രൻ പറഞ്ഞു.

പരിപാടിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചാക്കോ ഉയര്‍ത്തിയത്. കെപിസിസി എന്നത് കേരള പ്രദേശ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയായി മാറിയെന്നും അതില്‍ നിന്നും കോണ്‍ഗ്രസ് എന്ന പദം ഇല്ലാതായി മാറിയെന്നും പി.സി.ചാക്കോ കുറ്റപ്പെടുത്തി. കണ്ണകീശാപം പോലെ ലതികാ സുഭാഷിനെ പോലുള്ളവരുടെ ശാപം ഉൾക്കൊള്ളാന്‍ ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് സാധിക്കുമോയെന്ന് കണ്ടറിയണമെന്നും ചാക്കോ പറഞ്ഞു.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pc chacko ak saseendran ncp

Next Story
Kerala Lottery Win Win W-608 Result: വിൻ വിൻ W-608 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുwin win w-591 lottery, വിൻ വിൻ w-591, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, win win lottery draw date, വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് തിയതി, kerala lottery results, കേരള ലോട്ടറി ഫലം, win win lottery kerala win win w-591 lottery, win win lottery kerala win win w-590 lottery results, kerala lottery x'mas new year bumper ticket, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ, kerala lottery x'mas new year bumper ticket price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റ് വില, kerala lottery x'mas new year bumper ticket draw date, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് തിയതി, kerala lottery x'mas new year bumper price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ സമ്മാനത്തുക, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com