കാസർഗോഡ്: മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖ് (63) അന്തരിച്ചു. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ചു മണിക്ക് ആലമ്പാടി ജുമാ മസ്ജിദിൽ നടക്കും.

കാസർഗോഡ് മുസ്‌ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു അബ്ദുൾ റസാഖ്. മുസ്‌ലിം ലീഗിന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. 2011 മുതൽ മഞ്ചേശ്വരം എംഎൽഎയാണ്. 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹം ജയിച്ചത്. ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രനെ 89 വോട്ടിനാണ് അബ്ദുൾ റസാഖ് തോൽപ്പിച്ചത്.

ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.