പരിയാരം: കണ്ണൂരില്‍ നിര്‍ത്തയിട്ട ബസിന് പിന്നില്‍ മറ്റൊരു ബസിടിച്ച് അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമുളള നരഹത്യയ്ക്ക് കേസെടുത്തു. അപകടമുണ്ടാക്കിയ വിഘ്‌നേശ്വര ബസിലെ ഡ്രൈവര്‍ രുധീഷ് (25) ഇന്നലെ രാത്രി പോലീസില്‍ കീഴടങ്ങിയിരുന്നു. യാത്രക്കാര്‍ കാത്തുനില്‍ക്കുന്നതായി കേടായ ബസിലെ ജീവനക്കാര്‍ പിന്നാലെ എത്തിയ ബസിലെ ജീവനക്കാരെ ഫോണില്‍ അറിയിച്ചിരുന്നു.

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ടൂര്‍ പള്ളിക്കു സമീപമായിരുന്നു അപകടം. പഴയങ്ങാടിയിലേക്കു പോവുകയായിരുന്ന പൂമാല ബസ് ടയര്‍ പഞ്ചറായി നിര്‍ത്തിയിട്ടപ്പോള്‍, അതില്‍നിന്നു പുറത്തിറങ്ങി അടുത്ത ബസ് കാത്തുനില്‍ക്കുകയായിരുന്നവര്‍ക്കിടയിലേക്കു വിഘ്‌നേശ്വര ബസ് പാഞ്ഞു കയറുകയായിരുന്നു.

പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ (58), ഏഴോം സ്വദേശിനിയും സ്‌കൂള്‍ അധ്യാപികയുമായ സുബൈദ (45), മകന്‍ മുഫീദ് (18), ചെറുകുന്ന് സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ സുജിത് പട്ടേരി (35), ചെറുവത്തൂരിലെ വ്യാപാരി കരീം (35) എന്നിവരാണു മരിച്ചത്. പത്തു പേര്‍ക്കു സാരമായി പരുക്കേറ്റിരുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ