എറണാകുളം: കോലഞ്ചേരി പഴന്തോട്ടം പളളിക്ക് പുറത്ത് കാതോലിക്ക ബാവയുടെ പ്രാർഥനാ ഉപവാസം അവസാനിപ്പിച്ചു. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പ‍ുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പ‍ഴയ പള്ളിയിലും ആരാധന നടത്താന്‍ ധാരണയായി. കുന്നത്തുനാട് ആർഡിഒയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

കുർബാനയ്ക്ക് ശേഷം മെത്രാപ്പൊലീത്ത തോമസ് പ്രഥമൻ കാതോലിക്ക ബാവ തിരികെ പോയി. എന്നാൽ പഴയ ചാപ്പൽ വിട്ടു പോകാൻ യാക്കോബായ വിശ്വാസികൾ തയ്യാറായിട്ടില്ല. ഇരുവിഭാഗവും പള്ളി പരിസരത്ത് തുടരുന്നതിനാൽ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

ഓർത്തഡോക്സ് വിഭാഗം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പൂട്ടുപൊളിച്ച് പള്ളിയില്‍ പ്രവേശിച്ചതാണ് പഴംതോട്ടം സെന്റ് മേരീസ് പള്ളിയില്‍ ഇരുവിഭാഗവും തമ്മിലുള്ള തർക്കത്തിന് കാരണമായത്. തുടര്‍ന്ന് യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഉപവാസം തുടങ്ങുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.