scorecardresearch
Latest News

പയ്യോളി മനോജ്‌ വധക്കേസ് പ്രതികളെ ജനുവരി 10 വരെ സിബി ഐ കസ്റ്റഡയിൽ വിട്ടു

സിബിഐ അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണ് എന്നാണ് സിപിഎം ആരോപിക്കുന്നത്.

പയ്യോളി മനോജ്‌ വധക്കേസ് പ്രതികളെ ജനുവരി 10 വരെ സിബി ഐ കസ്റ്റഡയിൽ വിട്ടു

കോഴിക്കോട് : ബിഎംഎസ് നേതാവായിരുന്ന പയ്യോളി സ്വദേശി മനോജ്‌ കൊല്ലപ്പെട്ട കേസില്‍  അറസ്റ്റ് ചെയ്ത  ഒന്‍പത് പേരെ 12 ദിവസത്തേയ്ക്ക് കോടതി സിബി ഐ കസ്റ്റിയിൽ വിട്ടു . സിപിഎം പയ്യോളി മുന്‍ ഏരിയ സെക്രട്ടറി ചന്തു, ലോക്കല്‍ കമ്മറ്റി അംഗം രാമചന്ദ്രന്‍, കൗണ്‍സിലര്‍ കെ.ടി.ലിഗേഷ്, സി.സുരേഷ്, എൻ.സി.മുസ്തഫ, കുമാരന്‍, രതീഷ്‌, അനൂപ്‌, അരുണ്‍രാജ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തവരെയാണ് കോടതി സിബി ഐ കസ്റ്റഡിയിൽ വിട്ടത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

മനോജ് വധക്കേസിലെ മുഖ്യ ആസൂത്രകരും പങ്കെടുത്തവരെയുമാണ് അറസ്റ്റ് ചെയ്തതെന്ന് സിബി ഐ അവകാശപ്പെട്ടു. തങ്ങൾക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികൾ കോടതിയോട് പറഞ്ഞു, വിചാരണയിൽ തെളിയട്ടേയെന്ന് പറഞ്ഞാണ് പ്രതികളെ റിമാൻഡ് ചെയ്യാൻകോടതി ഉത്തരവായത്.

മനോജ് വധം രാഷ്ട്രീയ കൊലപാതകമെന്നാണ് സിബിഐ കോടതിയിൽ പറഞ്ഞു. ഇതിന്രെ ഗൂഢാലോചന നടന്നത് സി പി എം ലോക്കൽകമ്മിറ്റ ഓഫീസിൽ. പ്രതികളിൽ പലർക്കും മനോജിനെ നേരിട്ട് അറിയാത്തവരാണെന്നും സി ബി ഐ പറഞ്ഞു.

2012 ഫെബ്രുവരി 12നാണ് മുഖംമൂടി സംഘം മനോജിനെ വീട്ടില്‍ കയറി ആക്രമിക്കുന്നത്. കേസില്‍ പതിനഞ്ചോളം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതിയുടെ ഇടപെടലിനെതുടര്‍ന്നാണ്‌ സിബിഐക്ക് കൈമാറുന്നത്.

കേരള പൊലീസ്‌ കേസെടുത്തവരാരും തന്നെയല്ല സിബിഐ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സിബിഐ അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണ് എന്നാരോപിച്ച സിപിഎം വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ പയ്യോളിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, കസ്റ്റഡിയില്‍ എടുത്തവരെ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Payyoli manoj cpim rss murder case arrest