പയ്യന്നൂർ കൊലപാതകം: മുഖ്യപ്രതിയും കൂട്ടാളിയും പിടിയിൽ: അറസ്റ്റ് ഇന്ന് പുലർച്ചെ

ഇന്ന് പുലർച്ചെയാണ് പ്രതികളെ രാമന്തളിയിൽ വച്ച് പിടികൂടിയത്

payyannur murder, RSS worker murder, പയ്യന്നൂർ കൊലപാതകം, കേരള പൊലീസ്, പയ്യന്നൂർ ധൻരാജ് കൊലക്കേസ്,

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയും കൂട്ടാളിയും പൊലീസ് പിടികൂടി. മുഖ്യപ്രതി റിനീഷ്, കൂട്ടാളിയായ വിപിൻ എന്നിവരാണ് പയ്യന്നൂർ രാമന്തളിയിൽ വച്ച് പൊലീസ് പിടിയിലായത്. ഇരുവരും പയ്യന്നൂരിൽ തന്നെയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെയാണ് പൊലീസ് രാമന്തളിയിൽ തിരച്ചിൽ നടത്തിയത്.

നേരത്തേ കസ്റ്റഡിയിലായ മൂന്ന് പേർ ഉൾപ്പടെ കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ അഞ്ചായി. പിടിയിലായ റെനീഷ്​ സി.പി.എം അനുഭാവിയാണ്.

ഏഴു പേർ ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് കൊല്ലപ്പെട്ട ബിജുവിന്റെ സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ ഉടമ, കാർ വാടകയ്ക്ക് നൽകാൻ സഹായച്ച ആൾ എന്നിവരടക്കം മൂന്ന് പേർ ഇന്നലെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ കു​ന്ന​രു കാ​ര​ന്താ​ട്ടെ സി.​വി. ധ​ന​രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ 12ാം പ്ര​തി​യാ​ണ് ബി​ജു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രാജേഷും ഇതേ കേസിൽ പ്രതിയാണെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ കാറിടിപ്പിച്ച ശേഷം രണ്ട് പേർ ചേർന്ന് ബിജുവിനെ വെട്ടുകയായിരുന്നു.

ധൻരാജിനെ കൊലപ്പപെടുത്തിയ സംഭവത്തിന് ശേഷം ബിജുവിനും കേസിലെ മറ്റ് പ്രതികൾക്കും നേരെ വധഭീഷണി നിലനിന്നിരുന്നു. കഴിഞ്ഞ ആഴ്ച വരെ ഇവർക്ക് പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഈ പൊലീസ് കാവൽ പിൻവലിച്ചു. ഇതോടെ നാട്ടിൽ നിന്നും മാറി നിൽക്കാൻ ബിജു തീരുമാനിച്ചിരുന്നു. ഇതിനായി മംഗലാപുരത്ത് പോയി ജോലി ശരിയാക്കി തിരികെ വരും വഴിയാണ് ആക്രമണം നടന്നത്.

ബിജുവിനെ പിന്തുടർന്നാണ് സംഘം കൊലപ്പെടുത്തിയതെന്നാണ് സംശയം. ദിവസങ്ങളോളം നിരീക്ഷിച്ച ശേഷം പതിയിരുന്നാണ് ആക്രമണം നടത്തിയതെന്നാണ് സംശയം. ത​ളി​പ്പ​റ​മ്പ് സർക്കിൾ ഇൻസ്പെക്ടർ പി.​കെ.​സു​ധാ​ക​ര​നാ​ണ് അ​ന്വേ​ഷ​ണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Payyannur rss worker murder two more under police custody

Next Story
കണ്ണൂർ കൊലപാതകം: പകരത്തിന് പകരമെന്ന് ഗവർണർ: കൊല്ലപ്പെട്ടവരുടെ പട്ടിക ശേഖരിച്ചുkannur violence, Political murders in kannur, കണ്ണൂരിലെ കൊലപാതകങ്ങൾ, സിപിഎം-ബിജെപി, ബിജെപിക്കെതിരെ ഗവർണർ, അഫ്സ്പ നിയമം, AFSPA, കേരള ഗവർണന്റ, P Sadasivam
The moderation of comments is automated and not cleared manually by malayalam.indianexpress.com