Latest News
ഡോക്ടറെ മര്‍ദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്ന് സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
മുട്ടില്‍ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
ജോസഫൈന്റെ പരാമര്‍ശം: പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊല: ഗവർണറെ വിമർശിച്ച് ബിജെപി നേതാവ്

മുഖ്യമന്ത്രിക്ക് പരാതി കൈമാറാൻ ഇടനിലക്കാരന്റെ ആവശ്യമില്ലെന്ന് ആക്ഷേപം

BJP Leader, MT Ramesh, Kerala Governor, P Sadasivam, പി.സദാശിവം, എം.ടി.രമേശ്, ബിജെപി-സിപിഎം, ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, പയ്യന്നൂർ ബിജു വധക്കേസ്,

തിരുവനന്തപുരം: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണർ പി.സദാശിവത്തെ വിമർശിച്ച് ബിജെപി നേതാവ് എം.ടി.രമേശ്. രാവിലെ കണ്ണൂർ കൊലപാതകവുമായി ബന്ധപ്പെട്ട് പരാതിയുമായി ഗവർണറെ സമീപിച്ച സംഘത്തിന്റെ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.

തങ്ങളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും, ഗവർണറുടെ സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യാനാകുന്ന കാര്യങ്ങൾ ചെയ്യാനാണ് തങ്ങൾ സമീപിച്ചതെന്നുമാണ് എംടി രമേശ് കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് രാവിലെയാണ് ബിജെപിയുടെ കേരള നിയമസഭാംഗം ഒ.രാജഗോപാലിന്റെ നേതൃത്വത്തിൽ ബിജെപി സംഘം ഗവർണറെ പി.സദാശിവത്തെ രാജ് ഭവനിൽ സന്ദർശിച്ചത്. ഇവർ നൽകിയ പരാതി മുഖ്യമന്ത്രിക്ക് അയച്ച ഗവർണർ വിഷയത്തിൽ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അഫ്സ്പ നിയമം കണ്ണൂരിൽ നടപ്പിലാക്കണമെന്ന ബിജെപി നേതാക്കളുടെ ആവശ്യവും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ കണ്ണൂരിൽ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പ നിയമം നടപ്പിലാക്കണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു. നിയമസംവിധാനത്തില്‍ വീഴ്ച്ച വരുത്തുന്ന സാഹചര്യത്തില്‍ ചുമതല പട്ടാളത്തെ ഏല്‍പിക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന് ഒ രാജഗോപാല്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. കണ്ണൂരില്‍ സൈനിക ക്യാംപ് ഉള്ളത് ആശ്വാസമാണെന്നും അഫ്സ്പ കൊണ്ടുവരുന്നതില്‍ മറ്റ് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1958 സെപ്തംബര്‍ 11 നാണ് അഫ്‌സ്പ നിലവില്‍ വന്നത്. അസ്വസ്ഥബാധിത പ്രദേശങ്ങളിലാണ് കേന്ദ്രം ഈ നിയമം നല്‍കുന്നത്. ഇതിലൂടെ വ്യാപക അധികാരമാണ് സുരക്ഷാ വിഭാഗത്തിന് നല്‍കുന്നത്. അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി പട്ടാളക്കാര്‍ക്കുണ്ട്. നിയമ ലംഘനം നടത്തിയെന്ന് കരുതുന്നയാളെ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരവും ഈ നിയമത്തിലുണ്ട്.

പയ്യന്നൂർ ധനരാജ് വധക്കേസിലെ പ്രതിയായ ആർഎസ്എസ് നേതാവ് ബിജു കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബിജെപി അഫ്സ്പ ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടത്. ആർഎസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആർഎസ്എസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്ന് ബിജെപി ഹര്‍ത്താല്‍ നടക്കുകയാണ്. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് കക്കാംപാറ സ്വദേശി ബിജു വെട്ടേറ്റ് മരിച്ചത്. പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ ധൻരാജിനെ കൊലപ്പെടുത്തിയ കേസിലെ 12 ആം പ്രതിയാണ് ബിജു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Payyannur rss worker murder bjp leader criticises kerala governor

Next Story
ജാതി സംവരണമല്ല സാമ്പത്തിക സംവരണമാണ് പാര്‍ട്ടി നയം: കടകംപളളി സുരേന്ദ്രന്‍Sabarimala temple issue, ശബരിമല വിഷയം, sabarimala issue news, ശബരിമല വാര്‍ത്തകള്‍, kadakampally on sabarimala issue, kadakampally replay to modi, narendra modi on sabarimala, sabarimala issue history, sabarimala sc verdict, ശബരിമല വിധി, sabarimala verdict, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com