Latest News

കോഴിക്കോട് അഞ്ചു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിലെന്ന് ഡോക്ടർ

കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചുവയസുകാരി ഫാത്തിമ റനയെ അമ്മ സമീറ കഴുത്ത് ഞെരിച്ച് കൊന്നത്

Payyanakkal murder case, keralapolice, ie malayalam

കോഴിക്കോട്: പയ്യാനക്കലിൽ അഞ്ചു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിലെന്ന് ഡോക്ടർ. അമ്മയ്ക്ക് മാനസിക അസ്വസ്ഥത ഇല്ലെന്നും ചികിത്സിച്ച കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അറിയിച്ചു. ഇതു സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് ആശുപത്രി അധികൃതർ പന്നിയങ്കര പൊലീസിന് കൈമാറി.

കഴിഞ്ഞ ബുധനാഴ്ചയാണ് അഞ്ചുവയസുകാരി ഫാത്തിമ റനയെ അമ്മ സമീറ കഴുത്ത് ഞെരിച്ച് കൊന്നത്. തൂവാല കൊണ്ടോ, തുണി കൊണ്ടോ ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക അസ്വസ്ഥത മൂലമാണ് അമ്മ കുട്ടിയെ കൊന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Read More: ഇടുക്കിയിലെ ആറു വയസ്സുകാരിയുടെ കൊലപാതകം; മൂന്ന് കൊല്ലം പീഡിപ്പിച്ചെന്ന് പ്രതിയുടെ മൊഴി

കുട്ടി മരിച്ചതിനു പിന്നാലെ അസ്വസ്ഥതകൾ പ്രകടിപ്പിച്ച അമ്മയെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടുത്തെ ചികിത്സയിലാണ് സമീറയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമായത്. സമീറ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടില്ലെന്നും അന്ധവിശ്വാസമാകാം കൊലയ്ക്ക് കാരണമെന്നുമാണ് സമീറയെ ചികിത്സിച്ച ഡോക്ടർ പറയുന്നത്. സമീറയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സമീറയെ ചോദ്യം ചെയ്യാനുളള നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Payyanakkal murder case mother has no mental problem says doctor528649

Next Story
സ്വർണക്കടത്ത് കേസിലെ പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്sarith, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com