പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

സർക്കാർ ജീവനക്കാരുടെ ശമ്പളം പുതുക്കിക്കൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി മാസം പകുതിയോടെ പുറത്തിറക്കിയേക്കും

Pay Commission pay commission report minimum salary, ശമ്പള കമ്മിഷൻ റിപ്പോർട്ട്, government employees, സർക്കാർ ജീവനക്കാർ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പതിനൊന്നാം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സമർപിച്ചു. കമ്മീഷൻ അധ്യക്ഷൻ കെ.മോഹന്‍ദാസ് അംഗങ്ങളായ എം.കെ.സുകുമാരന്‍ നായര്‍, അശോക് മാമ്മന്‍ ചെറിയാന്‍ എന്നിവര്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറി.

റിപ്പോർട്ട് പ്രകാരം, സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക് ആകാൻ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. കൂടിയ ശമ്പളം 1.4 ലക്ഷം രൂപയ്ക്കടുത്താവും. ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സർക്കാർ ജീവനക്കാരുടെ ശമ്പളം പുതുക്കിക്കൊണ്ടുള്ള ഉത്തരവ് ഫെബ്രുവരി മാസം പകുതിയോടെ  പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ധനകാര്യ വകുപ്പ്.

Read More: വീണ്ടും നിയന്ത്രണങ്ങൾ, കാൽലക്ഷത്തോളം പൊലീസിനെ വിന്യസിക്കും; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

നിലവിലെ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16500 രൂപയും കൂടിയ ശമ്പളം 1.20 ലക്ഷം രൂപയുമാണ്. കൂടിയ ശമ്പളം 1.40 ലക്ഷം രൂപയാവുന്നതോടെ കൂടിയ പെന്‍ഷനും വർധിക്കും. പെന്‍ഷൻ വര്‍ധിച്ച് 70,000 രൂപയാകും. ഇപ്പോള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ വര്‍ധനയും കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വര്‍ധനയുമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യാന്‍ സാധ്യത.

ശമ്പളവും പെൻഷനും വർധിക്കുന്നതോടെ ഈ ഇനത്തിലുള്ള സർക്കാരിന്റെ സാമ്പത്തികബാധ്യതയിലുള്ള വർധന 10 ശതമാനത്തിൽ കൂടരുതെന്നാണ് സർക്കാരും ശമ്പളകമ്മിഷനും തമ്മിലുള്ള ധാരണ.

Read More: വളരെ കൂടുതൽ സംസാരിക്കുന്ന രീതിയാണ് നമുക്ക്, മാറ്റങ്ങൾ മനസിലാക്കണം; തിരുത്തുമായി മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പുറത്തിറങ്ങുന്നതിന് മുൻപ് ശമ്പള പരിഷ്കരണ ഉത്തരവുണ്ടാകുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞിരുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനു പുറമെ വിരമിച്ചവരുടെ പെൻഷൻ, സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷനുകൾ എന്നിവ വർധിപ്പിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽ നിന്നു 2500 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pay commission report government employees minimum salary submitted

Next Story
അധികാരഭ്രാന്തനാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം വേദനിപ്പിച്ചു: കെ.വി.തോമസ്KV Thomas, കെവി തോമസ്, congress, കോണ്‍ഗ്രസ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com