തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നു മുതല്‍ പുതിയ ഭരണത്തലവന്‍. പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ഐഎഎസ് ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് സെക്രട്ടറിയായ കെ.എം.എബ്രഹാം വിരമിക്കുന്ന ഒഴിവിലാണ് പോൾ ആന്റണി ചുമതലയേൽക്കുന്നത്.

അടുത്ത വര്‍ഷം ജൂണ്‍ 30 വരെ അദ്ദേഹത്തിന് സര്‍വ്വീസുണ്ട്. ഇന്ന് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന കെ.എം.എബ്രഹാം ഐഎഎസ് ഇന്നൊവേഷന്‍ കൗണ്‍സില്‍ ചെയര്‍മാനായും കിഫ്ബിയുടെ സിഇഒയായും തുടരും.

ഇ​​​ന്നു ഉച്ചക​​​ഴി​​​ഞ്ഞ് 2.30നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല കൈ​​​മാ​​​റും. വ്യ​​​വ​​​സാ​​​യ- ഊർ​​​ജ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് പോ​​​ൾ ആ​​​ന്‍റ​​​ണി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ