തിരുവനന്തപുരം: വിവാദമായ പാറ്റൂർ ഭൂമി ഇടപാടിൽ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈഎസ്പി ഇന്ന് ഉച്ചകഴിഞ്ഞ് നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശം നൽകി. ത്വരിത പരിശോധന തുടങ്ങിയിട്ടും എഫ്.ഐ. ആർ രജിസ്റ്റർ ചെയ്യാത്തത് എന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണുൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം. കേസ് എടുക്കാത്തതിനെ വി.എസിന്റെ അഭിഭാഷകൻ കോടതിയിൽ ചോദ്യം ചെയ്തപ്പോഴാണ് വിജിലൻസ് ഡിവൈ.എസ്.പി അജിത്ത് നേരിട്ട് കോടതിയിൽ ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചത്.
.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.