തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഡാലോചനാ കുറ്റം. കേസിലെ നാലാം പ്രതിയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫ്‌ളാറ്റ് കമ്പനിക്ക് വേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്.
പാറ്റൂർ ഭൂമി തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസമാണ് ഉമ്മൻ ചാണ്ടിയെ പ്രതിചേർത്ത് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ സർക്കാരിന്രെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന ഇ.കെ ഭരത്ഭൂഷണും കേസിൽ പ്രതിയാണ്. ജലവിഭവ വകുപ്പ് ഫയല്‍ ആറ് മാസം പൂഴ്ത്തിവച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ഇക്കാലയളവില്‍ സ്വീവേജ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പുറമ്പോക്കില്‍ നിന്ന് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചത് ജലവിഭവകുപ്പന്റെ എതിര്‍പ്പ് മറികടന്നാണെന്നും എഫ്.ഐ.ആറിലുണ്ട്. പുറമ്പോക്കല്ലെന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷന്‍ ഫയലില്‍ കുറിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഇത് അംഗീകരിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷനും സര്‍ക്കാര്‍ ഭൂമി ഫ്‌ളാറ്റുടമയ്ക്ക് ലഭിക്കാന്‍ ക്രമവിരുദ്ധമായി പ്രവര്‍…
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷനും സര്‍ക്കാര്‍ ഭൂമി ഫ്‌ളാറ്റുടമയ്ക്ക് ലഭിക്കാന്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഭൂമിയിടപാടില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദനാണ് ഹര്‍ജി നല്‍കിയിരുന്നത്.
ജല അതോറിറ്റി മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറായ ആര്‍ സോമശേഖരന്‍, എസ് മധു എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഫ്‌ളാറ്റുടമ ടി. എസ് അശോകാണ് കേസിലെ അഞ്ചാം പ്രതി.