ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ആശുപത്രിയിലെ ഹോം ഗാര്‍ഡിനേയും സുരക്ഷ ജീനക്കാരനേയും കുത്തി പരുക്കേല്‍പ്പിച്ചു. കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
നഴ്സിങ് റൂമില്‍ അതിക്രമിച്ച് കയറിയ ദേവരാജന്‍ ബഹളം വയ്ക്കുകയായിരുന്നു. അത് കേട്ടെത്തിയ ഹോം ഗാര്‍ഡ് വിക്രമിനെയാണ് കത്രിക ഉപയോഗിച്ച് ആദ്യം കുത്തിയത്. ഇത് തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനായ മധുവിനേയും ദേവരാജന്‍ ആക്രമിക്കുകയായിരുന്നു.
മധുവിന് കയ്യിലും വിക്രമന് വയറ്റിലുമാണ് കുത്തേറ്റിരിക്കുന്നത്. ഇരുവരേയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് എത്തിയാണ് ദേവരാജനെ കീഴ്പ്പെടുത്തിയത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കാലില്‍ മുറിവേറ്റതിന് ചികിത്സക്കെത്തിയതാണ് ദേവരാജന്‍.